തൃശൂർ: സംഗീത നാടക അക്കാദമി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ലഘു നാടകമത്സരത്തിെൻറ വിജയികളെ പ്രഖ്യാപിച്ചു. കൂത്തുപറമ്പ് മലയാള കലാനിലയം സാംസ്കാരിക വേദിയുടെ 'ബീഡി'ക്കാണ് മികച്ച അവതരണത്തിനുള്ള അവാർഡ്. പെരുമ്പാവൂർ രംഗം നാടകവേദി അവതരിപ്പിച്ച 'ഒരുവൾ'രണ്ടാമത്തെ നാടകമായി. മികച്ച സംവിധായകനായി ജിനോ ജോസഫിനെയും (ബീഡി), രചയിതാവായി റഫീക്ക് മംഗലശ്ശേരിയെയും (ഇരട്ട ജീവിതങ്ങളിലൂടെ) തെരഞ്ഞെടുത്തു. 'ബീഡി'യിൽ 'കമ്മാരൻ'എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനോദ് നരോത്തിനെ മികച്ച നടനായും, 'ഒരുവൾ'എന്ന നാടകത്തിൽ കത്രീനയെ അവതരിപ്പിച്ച സ്നേഹയെ മികച്ച നടിയായും തെരഞ്ഞെടുത്തു. മികച്ച അവതരണത്തിന് 30,000 രൂപയും മികച്ച രണ്ടാമത്തെ അവതരണത്തിന് 20,000 രൂപയും നൽകും. മികച്ച രചയിതാവിനും സംവിധായകനും 20,000 രൂപ വീതവും മികച്ച നടനും നടിക്കും 15,000 രൂപ വീതവുമാണ് അവാർഡ്. വിജയികൾക്ക് പ്രശസ്തി പത്രവും ശിൽപവും നൽകുമെന്ന് അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജൂറി അംഗങ്ങളായ പി.ജെ. ഉണ്ണികൃഷ്ണൻ, കെ. വിനോദ് കുമാർ, സേവ്യർ പുൽപ്പാട്ട്, അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ മധു എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.