നാടക മത്സരം: 'ഒച്ച' അവാർഡിന്​ പരിഗണിച്ചില്ല

തൃശൂർ: നാടക സ്ക്രിപ്റ്റിൽ മുഖ്യ കഥാപാത്രം മൈക്ക് ഒാപറേറ്റർ. രംഗത്തെത്തിയപ്പോൾ അത് വെടിെക്കട്ടുകാരനായി. ജിനേഷ് ആമ്പല്ലൂർ രചിച്ച് എം.കെ. സജീവൻ സംവിധാനം ചെയ്ത 'ഒച്ച'എന്ന നാടകത്തിലാണിത്. സ്ക്രിപ്റ്റിൽ നിന്ന് അടിമുടി മാറി അവതരണമായപ്പോൾ ഇൗ നാടകം ജൂറി അവാർഡിന് പരിഗണിച്ചില്ല. സംഗീത നാടക അക്കാദമി സംഘടിപ്പിച്ച അമേച്വർ നാടക മത്സരത്തിൽ നടന്ന ഇൗ 'തമാശ' വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയത് ജൂറി അംഗങ്ങൾ തന്നെ. 53 രചനകളാണ് ലഭിച്ചത്. അതിൽ നിന്ന് 10 നാടകങ്ങളാണ് മത്സരത്തിന് തെരഞ്ഞെടുത്തത്. അതിൽ തന്നെ അവതരണത്തിൽ രചനയുമായി ഒരു ബന്ധവും ഇല്ലാതായപ്പോൾ 'ഒച്ച'യെ മത്സരത്തിന് പരിഗണിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ബന്ധപ്പെട്ട കലാസമിതിക്കെതിരെ നടപടിയെടുക്കുമോയെന്ന് നിർവാഹക സമിതി യോഗം ചേർന്ന് ആലോചിക്കുമെന്ന് ചോദ്യത്തിന് മറുപടിയായി ജൂറി അംഗവും അക്കാദമി വൈസ് ചെയർമാനുമായ സേവ്യർ പുൽപ്പാട് പറഞ്ഞു. അവതരിപ്പിച്ച നാടകങ്ങളിൽ രാജ്യാന്തര നിലവാരം ഉള്ളത് മികച്ച അവതരണത്തിന് അർഹമായ 'ബീഡി'മാത്രമാണെന്ന് ജൂറി അംഗങ്ങളായ പി.ജെ. ഉണ്ണികൃഷ്ണൻ, കെ. വിനോദ് കുമാർ എന്നിവർ വ്യക്തമാക്കി. നാടകങ്ങളിൽ പലതിലും രംഗപടം ഉണ്ടാക്കുന്നതിൽ സംവിധായകർ പരാജയപ്പെട്ടു. നാടകം ആവശ്യപ്പെടാത്ത വലിയ ദൃശ്യങ്ങൾ ഉണ്ടാക്കി പ്രേക്ഷകരെ വിഭ്രമിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇൗ പ്രവണത നാടകത്തിന് ഗുണം ചെയ്യില്ല. ആനുകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയായിരുന്നു നാടകങ്ങൾ. എന്നാൽ, നാടകത്തിൽ വൈയക്തിക വിഷയങ്ങൾ കടന്നുവരുന്നില്ല. അതോടെ, വൈകാരികതയും നാടക മുഹൂർത്തങ്ങളും നഷ്ടപ്പെടുന്നതായി അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.