ഒല്ലൂർ: മരത്താക്കര മൂലപ്പായിൽ സി.പി.എം പ്രവത്തകനായ യുവാവിന് വെേട്ടറ്റ സംഭവത്തിൽ മൂന്നുപേർക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തു. മരത്താക്കര ലക്ഷംവീട് കോളനിയിൽ താമസക്കാരായ വിഷ്ണു, സനൂപ്, മുകേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഞായറാഴ്ച െവെകീട്ട് 11ഒാടെയാണ് മരത്താക്കര മൂലപ്പായ് ചെല്ലകുടം രാജെൻറ മകൻ ജീതിഷിന്(കുഞ്ഞുണ്ണി) വെേട്ടറ്റത്. ഇത് തടയാൻ ചെന്ന അച്ഛൻ രാജനും വിഷ്ണു, സനൂപ് എന്നിവരും കിണറ്റിൽ വീണു. പുതുക്കാട് നിന്നും ഫയർഫോഴ്സ് എത്തിയാണ് ഇവരെ കരക്ക് കയറ്റിയത്. തുടർന്ന് വിഷ്ണു, സനൂപ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പൊലീസ് നിരീക്ഷണത്തിലാണ്. മുകേഷ് സംഭവത്തെത്തുടർന്ന് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്ക് വേണ്ടിയുള്ള അമ്പേഷണം പൊലീസ് ഉൗർജിതമാക്കിയിരിക്കുകയാണ്. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയുടെ മാല പൊട്ടിച്ചു ഒല്ലൂർ: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ രണ്ടര പവെൻറ മാല െബെക്കിലെത്തിയ മോഷ്ടാവ് പൊട്ടിച്ച് രക്ഷപ്പെട്ടു. അഞ്ചേരിച്ചിറ ഗിരി ലെയിനിൽ വന്തേരിവീട്ടിൽ സന്ദീപിെൻറ ഭാര്യ സിന്ധുവിെൻറ മാലയാണ് മോഷ്്ടിച്ചത്. ഒല്ലൂർ പൊലീസ് അമ്പേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.