കുടുംബ വഴക്കിനിടെ മധ്യവയസ്​കന്​​ കുത്തേറ്റു

കുന്നംകുളം: കുടുംബ വഴക്കിനിടെ മധ്യവയസ്കന് കുത്തേറ്റു. പോർക്കുളം തിരുത്തിക്കാട് കോട്ടായിൽ കേശവനാണ് (54) കുത്തേറ്റത്. സംഭവത്തിൽ ഇയാളുടെ ജ്യേഷ്ഠ​െൻറ മകൻ വിബിനെതിരെ പൊലീസ് കേസെടുത്തു. കേശവ​െൻറ പുറത്താണ് മൂന്ന് കുത്തേറ്റത്. ഒരിടത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഞായറാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. ഇവർ എല്ലാവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. വാക്കുതർക്കത്തിനിടെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ കേശവനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.