കുന്നംകുളം: വിവാഹ മണ്ഡപത്തിലുണ്ടായ തർക്കം ആക്രമണത്തിൽ കലാശിച്ചു. കല്ലേറിൽ യുവാവിന് പരിക്കേറ്റു. സംഭവത്തിൽ നാല് ബി.ജെ.പി പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. പെങ്ങാമുക്ക് കരിച്ചാൽ കടവ് മടിേശരി ബാലെൻറ മകൻ സജിക്കാണ് (49) പരിക്കേറ്റത്. പെങ്ങാമുക്ക് ആന പറമ്പ് സ്വദേശികളായ വിജയൻ, വിനു, പ്രദീപ്, ശ്രീശാന്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ പഴഞ്ഞി ചിറക്കലിലെ മണ്ഡപത്തിലായിരുന്നു സംഭവം. പെങ്ങാമുക്ക് സ്വദേശിയുടെ വിവാഹത്തിന് എത്തിയവർ തമ്മിലായിരുന്നു തർക്കം. വാക്കുതർക്കത്തിനിടെ കത്തി വീശുകയും ഇതോടെ സംഘം ചേർന്ന് കല്ലെറിയുകയുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ബി.ജെ.പി-ആർ.എസ് എസ് പ്രവർത്തകനായ ഉണ്ണിയെന്നയാൾ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയായിരുന്ന സജിയെ ഹൈകോടതി വെറുതെ വിട്ടിരുന്നു. ഇതിലുള്ള വിരോധത്തിെൻറ പേരിൽ കല്യാണത്തിനിടെ വാക്കുതർക്കം ഉണ്ടാകുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. കേസെടുത്ത നാലുപേരും കൊല്ലപ്പെട്ട ഉണ്ണിയുടെ ബന്ധുക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.