ഇല്ലംനിറക്ക് ഇന്ന് ദേവസ്വം കൃഷിയിറക്കും

ഗുരുവായൂര്‍: ഇല്ലം നിറക്കുള്ള കതിരിനായി ദേവസ്വം കരനെൽ കൃഷിക്ക്. ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറക്കായാണ് കൃഷിയിറക്കുന്നത്. റെയിൽവേ സ്റ്റേഷനടുത്തുള്ള തിരുത്തിക്കാട്ട് പറമ്പിൽ നടത്തുന്ന കൃഷി തിങ്കളാഴ്ച രാവിലെ ഒമ്പതിന് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ദേവസ്വത്തിന് ഭൂസ്വത്തുണ്ടായിരുന്ന കാലത്ത് പാട്ടക്കാരാണ് ഇല്ലം നിറക്കാവശ്യമായ കതിർകറ്റകൾ എത്തിച്ചിരുന്നത്. എന്നാൽ, വയലുകൾ ഇല്ലാതാവുകയും കൃഷി അന്യം നിൽക്കുകയും ചെയ്തതോടെ ഈ പതിവ് അവസാനിച്ചു. ഭക്തർ സമർപ്പിക്കുന്നതും വില കൊടുത്ത് വാങ്ങുന്നതുമായ കതിർകറ്റകളാണ് ഏറക്കാലമായി നിറക്ക് ഉപയോഗിച്ചുവരുന്നത്. ഈ സാഹചര്യത്തിലാണ് ദേവസ്വം സ്വന്തം സ്ഥലത്ത് കൃഷിയിറക്കി കതിര് വിളയിക്കാൻ തീരുമാനിച്ചത്. കൃഷി വകുപ്പി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആഗസ്റ്റ് 13നാണ് ഇല്ലം നിറ. പുതുനെല്ലി​െൻറ അരി കൊണ്ട് പായസം ഉണ്ടാക്കി നിവേദിക്കുന്ന തൃപ്പുത്തരി ആഗസ്റ്റ് 16ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.