'പൂലാനി - കുറുപ്പം റോഡ് സഞ്ചാര യോഗ്യമാക്കണം'

' ചാലക്കുടി: പൂലാനി - കുറുപ്പം റോഡ് ശരിയാക്കണമെന്ന് ആവശ്യം. പൂലാനി മൃഗാശുപത്രിക്കും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനും മുന്നിലൂടെയുള്ള പഞ്ചായത്ത് റോഡാണ് നാളുകളായി പല ഭാഗത്തും തകർന്ന് കിടക്കുന്നത്. ചില ഭാഗത്ത് വെള്ളക്കെട്ടും ഉണ്ട്. അടിച്ചിലി കുന്നപ്പിള്ളി ഭാഗത്തുനിന്നുള്ളവർക്കും പൂലാനി കുറുപ്പം ഭാഗത്തുനിന്നുള്ളവർക്കും ഈ കേന്ദ്രത്തിലേക്ക് എത്തുന്നതിനുള്ള എകറോഡ് ആണിത്. ഇരുചക്രവാഹനങ്ങൾ പോലും കടന്ന് പോകാൻ പറ്റാത്ത രീതിയിൽ റോഡി​െൻറ പല ഭാഗത്തും തകർന്ന് കിടക്കുകയാണ്. എത്രയും പെട്ടെന്ന് റോഡ്സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.