ഇരിങ്ങാലക്കുട: വലിയവിളക്കിനോടനുബന്ധിച്ച് സ്വർണനാളങ്ങളാല്‍ പ്രഭാപൂരിതമായി സംഗമേശ സന്നിധി. ഉത്സവത്തിെൻറ അവസാന വിളക്കാഘോഷമാണ് വലിയവിളക്ക്. ക്ഷേത്രത്തിനകവും പുറവും ലക്ഷദീപങ്ങളാല്‍ അലംകൃതമായ വലിയവിളക്ക് ദര്‍ശിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്. 17 ഗജവീരന്‍മാരുമായി രാവിലെ നടന്ന ശീവേലിക്കും രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിനും വലിയവിളക്ക് ദിവസം ദൈര്‍ഘ്യം കൂടുതലായിരുന്നു. വൈകിട്ട്് നടന്ന ശ്രുതി ജയെൻറ ഭരതനാട്യവും വിദ്വാന്‍ വിജയ് ശിവയുടെ കർണാടക സംഗീത കച്ചേരിയും ആസ്വദിക്കാന്‍ വന്‍ജനാവലിയെത്തി. ഉത്സവത്തിലെ അവസാന വിളക്കെഴുന്നള്ളിപ്പിന് ആദ്യ പ്രദക്ഷിണത്തില്‍ ഭഗവാെൻറ സ്വർണത്തിടമ്പ് ഏന്തിയത് മേഘാര്‍ജുനനായിരുന്നു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തിന് ശേഷമായിരുന്നു വിളക്കാഘോഷം. വിളക്കെഴുന്നള്ളിപ്പിന് കുട്ടന്‍മാരാരുടെ നേതൃത്വത്തിലായിരുന്നു പഞ്ചാരിമേളം. വലിയവിളക്കിനോടനുബന്ധിച്ച് പുലര്‍ച്ചെവരെ നീണ്ട ശ്രീരാമ പട്ടാഭിഷേകം കഥകളി ആസ്വദിക്കാൻ വന്‍ജനാവലി ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതിന് പള്ളിവേട്ട നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.