'ഹരിതം-2018' മതിലകം: കൂളിമുട്ടം രാഗം റിക്രിയേഷൻ ക്ലബ് ആൻഡ് ലൈബ്രറിയുടെ 'ഹരിതം-2018'ക്യാമ്പിൽ ഷൗക്കത്ത് സഹജോൺ കുട്ടികളോട് സംവദിച്ചു. പ്രസിഡൻറ് ടി.വി. റാംമോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി. വേണുഗോപാലൻ, ഹാഷിം എന്നിവർ സംസാരിച്ചു. കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച ഡി.വൈ.എഫ്.െഎ നേതാവിന് മർദനം കൊടുങ്ങല്ലൂർ: കഞ്ചാവ് മാഫിയക്കെതിരെ പ്രതികരിച്ച ഡി.വൈ.എഫ്.െഎ മേഖല സെക്രട്ടറിക്ക് മർദനമേറ്റു. സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗം കൂടിയായ കെ.കെ. ഹാഷിക്കിനാണ് മർദനമേറ്റത്. ഹാഷിക്കിനെ കൊടുങ്ങല്ലൂർ മെഡിക്കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളളിയാഴ്ച രാത്രി ചന്തപ്പുര സെൻറ് തോമസ് ചർച്ചിന് സമീപമാണ് സംഭവം. ഇവിടെ കലാപരിപാടി കഴിഞ്ഞ് വരികയായിരുന്ന ഇയാളെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നുവെന്ന് പറയുന്നു. സ്ഥലത്ത് കഞ്ചാവ് വിൽപനക്കാരും ഉപയോഗിക്കുന്നവരും തമ്പടിക്കുന്നത് ഭീഷണിയായി മാറുെമന്നായതോടെ പൊലീസിന് വിവരം നൽകിയതിെൻറ വൈരാഗ്യമാണ് സംഘടിത മർദനത്തിന് കാരണം. ആക്രമണത്തിൽ സി.പി.എം കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും േയാഗം ആവശ്യപ്പെട്ടു. ടി.കെ. മധു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.