തൃശൂർ: കേരള പുലയൻ മഹാസഭ സംസ്ഥാന കമ്മിറ്റി നടത്തുന്ന അവകാശ സമർപ്പണ സന്ദേശ യാത്ര തിങ്കളാഴ്ച രാവിലെ 10ന് തൃശൂർ ഉൗരകത്ത് സംസ്ഥാന പ്രസിഡൻറ് പി.പി. സർവ്വൻ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പര്യടനത്തിനു ശേഷം 16ന് തിരുവനന്തപുരം സെക്രേട്ടറിയറ്റിനു മുന്നിൽ സമാപിക്കും. അയ്യങ്കാളി സ്ക്വയറിൽ സമാപന സമ്മേളനവും അവകാശ പ്രഖ്യാപന സമ്മേളനവും കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പട്ടികജാതി വിഭാഗങ്ങൾ േനരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണണമെന്ന ആവശ്യത്തിലാണ് ജാഥ. ഭരണഘടനാപരമായി ഏർപ്പെടുത്തിയ സംവരണം അട്ടിമറിക്കാനുള്ള കേന്ദ്ര - സംസ്ഥാന സർക്കാർ നീക്കം അവസാനിപ്പിക്കുക, ഭൂമിയുടെ അവകാശമില്ലാതാക്കുന്ന ഫ്ലാറ്റ് ഭവന പദ്ധതി ഉപേക്ഷിക്കുക, കൈവശഭൂമിക്ക് പട്ടയം നൽകുക എന്നീ 15 ആവശ്യങ്ങൾ ഉന്നയിക്കും. സെക്രട്ടറി കെ.ടി. അയ്യപ്പൻകുട്ടി, സെക്രട്ടറി സി.എ. സുബ്രഹ്മണ്യൻ, ജില്ല പ്രസിഡൻറ് പറമ്പിൽ ചന്ദ്രൻ, കെ.കെ. മാധവൻ, പി.കെ. വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.