കുന്നത്തൂർ റസിഡൻറ്​സ് അസോസിയേഷൻ വാർഷികം നാളെ

വടക്കേക്കാട്: കുന്നത്തൂർ റസിഡൻറ്സ് അസോസിയേഷൻ ഏഴാം വാർഷികം ഞായറാഴ്ച വൈകീട്ട് രണ്ടിന് പ്രതിഭ കോളജിൽ കവി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ് ഹോംഡയറി പ്രകാശനം ചെയ്യും. മഴവെള്ള സംഭരണം, ശുദ്ധജല വിതരണ പ്രവർത്തനങ്ങൾക്ക് കരുമാലിക്കൽ സജീവ്, ടി.എസ്. സുരേഷ് എന്നിവരെയും 50 വർഷം പിന്നിട്ട ദമ്പതികളെയും െഡപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ് ആദരിക്കും. 150 കുടുംബങ്ങളാണ് അസോസിേയഷനിലുള്ളത്. അവശരായ അംഗങ്ങൾക്ക് ധനസഹായം, കുട്ടികളുടെ ജന്മദിനത്തിന് വൃക്ഷത്തൈ വിതരണം, തർക്ക പരിഹാര സെൽ പ്രവർത്തനം എന്നിവ നടന്നുവരുന്നു. പ്ലാസ്റ്റിക് മാലിന്യ നിർമാർജന പദ്ധതികൾ നടപ്പാക്കി രണ്ടു ലക്ഷം രൂപ ചെലവിൽ പൊതുകിണർ നിർമാണം പൂർത്തിയായി വരുന്നു. 10 പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കും. കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാൻ കുന്നത്തൂർ സ്മരണ ഹാളിൽ ദിവസവും ന്യൂസ്പേപ്പർ ക്വിസ് നടത്തും. വനിത സമിതി ചെറുകിട സംരംഭങ്ങൾ തുടങ്ങും. വാർത്ത സമ്മേളനത്തിൽ പി. ഗോപാലൻ, ഉമർ അറക്കൽ, ബാലകൃഷ്ണൻ, സേതുമാധവൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.