ഗുരുവായൂർ: റെയില്‍വേ മേല്‍പാലത്തിെൻറ സ്ഥലം നിര്‍ണയം മേയിൽ പൂര്‍ത്തിയാക്കും. സ്ഥലം നിർണയം കഴിയുന്നതോടെ പാലത്തിെൻറ ടെൻഡർ നടപടി ആരംഭിക്കും. കലക്ടര്‍ എ. കൗശിഗെൻറ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് പാലത്തിെൻറ നിർമാണ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എയും യോഗത്തിൽ പങ്കെടുത്തു. ശനിയാഴ്ച ആര്‍.ഡി.ഒയുടെ നേതൃത്വത്തിലുള്ള റവന്യു സംഘം നിർദിഷ്ട മേൽപാലത്തിെൻറ സ്ഥലം സന്ദർശിച്ചു. 30 സെൻറ് സ്ഥലമാണ് േമൽപാലത്തിനായി ഏറ്റെടുക്കുന്നത്. നെഗോഷ്യബിള്‍ പര്‍ച്ചേസ് പ്രകാരമുള്ള സ്ഥലമേറ്റെടുപ്പാണ് ഉദ്ദേശിക്കുന്നത്. 462.8 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയുമുള്ള പാലമാണ് നിർമിക്കുക. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമാണം പൂർത്തിയാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.