കാട്ടുപോത്തിെൻറ ആക്രമണത്തിൽ ആദിവാസിക്ക് ഗുരതര പരിക്ക്

അതിരപ്പിള്ളി: മലക്കപ്പാറയിൽ ആദിവാസിയായ വയോധികന് കാട്ടുപോത്തി​െൻറ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. മലക്കപ്പാറ കപ്പായം കോളനിയിലെ വീരനാണ് (75) പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടടുത്ത് ഷേക്കൽമുടി ഭാഗത്താണ് ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പൂപ്പാറയിലെ മക​െൻറ വീട്ടിൽ പോയി തിരിച്ചു വരികയായിരുന്നു ഇയാൾ. രണ്ട് കാലിനും പരിക്കേറ്റ ഇയാളെ രാവിലെ ഏേഴാടെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.