കെ.യു.ഡബ്ല്യു.ജെ പ്രതിഷേധം

പാഠപുസ്തകവും യൂനിഫോമും വിതരണം ചെയ്തു തൃശൂർ: സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ പാഠപുസ്തക -കൈത്തറി യൂനിഫോം വിതരണത്തി​െൻറ ജില്ലതല ഉദ്ഘാടനം മേയർ അജിതജയരാജൻ നിർവഹിച്ചു. വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് എത്തിയ വിദ്യാർഥികൾക്ക് യൂനിഫോമും പുസ്തകങ്ങളും മേയർ സമ്മാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ലാലി ജെയിംസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. രാധാകൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മഞ്ജുള അരുണൻ, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ്. കൃപകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആദിവാസികൾക്കായി ഭൂമി വിലയ്ക്കെടുക്കുന്നു തൃശൂർ: പട്ടികവർഗ വിഭാഗക്കാർക്ക് വിതരണം ചെയ്യുന്നതിന് ഭൂമി വിൽക്കുന്നതിന് തയാറുളള ഉടമകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഭൂ ഉടമസ്ഥർ സമ്മതപത്രം ഉൾപ്പെടുത്തി കലക്ടർക്ക് അപേക്ഷ സമർപ്പിക്കണം. കുറഞ്ഞത് ഒരേക്കർ വരെയുളള ഭൂമിയുടെ ഉടമസ്ഥർക്ക് വിൽപനക്കായി അപേക്ഷിക്കാം. ഫോൺ : 0487-2433448, 2433443.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.