സർക്കാർ സ്കൂളുകൾക്ക് കുതിപ്പ്

തൃശൂർ: ഓരോ വർഷവും മിന്നുന്ന പ്രകടനത്തോടെ സർക്കാർ സ്കൂളുകൾ തലയെടുപ്പോടെ നിൽക്കുന്ന കാഴ്ചയാണ് എസ്.എസ്.എൽ.സി പരീക്ഷ ഫലത്തിൽ ദൃശ്യമാകുന്നത്. കഴിഞ്ഞ വർഷം നൂറുശതമാനം നേടിയത് 27 സ്കൂളുകളാണെങ്കിൽ ഇത്തവണ 44 ആയി ഉയർന്നു. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല 18 സർക്കാർ സ്കൂളുകളുടെ പൂർണ വിജയത്തോടെ ഒന്നാമതെത്തി. തൃശൂർ-15, ചാവക്കാട്-11 എന്നിങ്ങനെയാണ് സമ്പൂർണ വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണം. 91 സ്കൂളുകളാണ് എയ്ഡഡ് മേഖലയിൽ നൂറു ശതമാനത്തിലെത്തിയത്. 34 സ്കൂളുമായി തൃശൂർ വിദ്യാഭ്യാസ ജില്ലയാണ് മുന്നിൽ. അൺ എയ്ഡഡ് സ്കൂളുകളുടെ പൂർണ വിജയത്തിൽ ചാവക്കാടാണ് മുന്നിൽ. ഇവിടെ 14 സ്കൂളുകളാണ് നൂറിൽ നൂറ് നേടിയത്. തൃശൂർ ഏഴ്, ഇരിങ്ങാലക്കുട എട്ട് ഉൾെപ്പടെ 29 സ്കൂളുകളാണ് അൺ എയ്ഡഡ് മേഖലയുടെ അഭിമാനമായത്. ജില്ലയിൽ സർക്കാർ സ്കൂളുകളിൽ 8,444 പേർ പരീക്ഷയെഴുതിയതിൽ 8252 പേരാണ് ഉപരിപഠനത്തിന് അർഹരായത്. 97.73 ശതമാനം. എയ്ഡഡ് മേഖല 24,762 വിദ്യാർഥികളെ പരീക്ഷക്കിരുത്തി 99.16 ശതമാനത്തോടെ 24,555 പേരെ യോഗ്യരാക്കി. അൺ എയ്ഡഡ് സ്കൂളുകളിലായി 3,101 പേർ പരീക്ഷയെഴുതിയതിൽ 3,096 പേരും ഉപരിപഠനത്തിന് അർഹരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.