സമൂഹ മാധ്യമ ഹർത്താൽ: മുഖ്യപ്രതികൾ ജാമ്യഹരജി നൽകി

സമൂഹ മാധ്യമ ഹർത്താൽ: മുഖ്യപ്രതികൾ ജാമ്യഹരജി നൽകി മഞ്ചേരി: സമൂഹ മാധ്യമ ഹർത്താലി‍​െൻറ സൂത്രധാരകരായ പ്രതികൾ മഞ്ചേരി ജില്ല സെഷൻസ് കോടതിയിൽ ജാമ്യഹരജി നൽകി. പോക്സോ നിയമം കൂടി ചുമത്തിയതിനാലാണിത്. കൊല്ലം ഉഴുതക്കുന്ന് അമരാലയം അമർനാഥ് ബൈജു (20), തിരുവനന്തപുരം കുന്നംപുഴ നിറക്കകം എം.ജെ. സിറിൾ (22), നെയ്യാറ്റിൻകര വഴുതക്കൽ ഇലങ്ങംറോഡിൽ ഗോകുൽ ശേഖർ (21) എന്നിവരാണ് ഹരജി നൽകിയത്. അമർനാഥി‍​െൻറയും ഗോകുൽ ശേഖറി‍​െൻറയും ഹരജി മേയ് നാലിന് പരിഗണിക്കും. സിറിളി‍​െൻറ ഹരജി മേയ് ഏഴിനാണ് പരിഗണിക്കുക. ഏപ്രിൽ 21നാണ് ഇവരടക്കം അഞ്ചുപേരെ മഞ്ചേരിയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.