ചാലക്കുടി: പത്താം ക്ലാസ് പരീക്ഷയിൽ മേഖലയിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. ചാലക്കുടി നഗരസഭയില്‍ ഒരു സ്‌കൂള്‍ ഒഴികെ മറ്റ് അഞ്ച് സ്‌കൂളുകളും നൂറുശതമാനം വിജയം നേടി. ചാലക്കുടി ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍, വിജയരാഘവപുരം ഗവ. ഹൈസ്‌കൂള്‍, ചാലക്കുടി സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍, കാര്‍മല്‍ ഹൈസ്‌കൂള്‍, കോട്ടാറ്റ് സെൻറ് ആൻറണീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയിച്ചു. ഒരു വിദ്യാര്‍ഥി മാത്രമാണ് നഗരസഭയുടെ കീഴില്‍ വരുന്ന സ്‌കൂളില്‍ ആകെ പരാജയപ്പെട്ടത്. ഗവ.ഗേള്‍സ് സ്‌കൂളില്‍ 49 പേരും വി.ആര്‍.പുരം ഗവ. ഹൈസ്‌കൂളില്‍ 17 പേരുമാണ് പരീക്ഷയെഴുതിയത്. എല്ലാ വിദ്യാര്‍ഥികളും വിജയിച്ച എസ്.എച്ച് സ്‌കൂളില്‍ 44 പേര്‍ക്ക് എപ്ലസ് ലഭിച്ചു. എല്ലാ വിദ്യാര്‍ഥികളും വിജയിച്ച കോട്ടാറ്റ് സെൻറ് ആൻറണീസ് ഹൈസ്‌കൂളിലെ പരീക്ഷയെഴുതിയ 102 പേരില്‍ 13 പേര്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. മറ്റ് പഞ്ചായത്തുകളിലും നൂറുശതമാനം വിജയം നേടിയ സ്‌കൂളുകള്‍ ഏറെ. കോടശേരിയിലെ ചായ്പന്‍കുഴി സര്‍ക്കാർ ഹൈസ്‌കൂള്‍, മേച്ചിറ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മാമ്പ്ര യൂനിയന്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍, കൊരട്ടിയിലെ എം.എ.എം.എച്ച്.എസ്, കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ ഹൈസ്‌കൂള്‍, കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളിലും നൂറുശതമാനം വിജയം നേടി. ചായ്പന്‍കുഴി ഗവ. ഹൈസ്‌കൂളില്‍ പരീക്ഷക്കിരുന്ന 95 പേരും വിജയിച്ചു. ട്രൈബല്‍ സ്‌കൂളായ മേച്ചിറ എം.ആര്‍.എസ്സില്‍ 35 വിദ്യാര്‍ഥികളും വിജയിച്ചു. നൂറുശതമാനം വിജയിച്ച കൊരട്ടി എം.എ.എം.എച്ച്.എസില്‍ 215 പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ 15 പേര്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. ചാലക്കുടി മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയത് കുറ്റിക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് ആണ്. 386 പേരില്‍ എല്ലാവരും വിജയിച്ചു. 39 പേര്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മാമ്പ്രയില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.