' കൊരട്ടി: ചവളക്കാരൻ, കുഡുംബി അടക്കമുള്ള സമുദായങ്ങളെ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ചവളർ സൊസൈറ്റി സംസ്ഥാന നേതൃകൺെവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് പ്രഫ. പി.വി. പീതാംബരൻ അധ്യക്ഷത വഹിച്ചു. ഒ.ബി.സി വിഭാഗത്തില്‍ ഉൾപ്പെട്ടതും സംസ്ഥാന സർക്കാർ ഒ.ഇ.സി ആനുകൂല്യത്തിന് അര്‍ഹത പ്രഖ്യാപിച്ചതുമായ 30 സമുദായങ്ങള്‍ക്ക് പ്രത്യേക ഭവന നിർമാണ പദ്ധതി നടപ്പാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ട്രഷറർ എം.വി. ഗോപി, വൈസ് പ്രസിഡൻറുമാരായ പ്രഭാകരൻ മാച്ചാമ്പിള്ളി, എൻ.കെ. അശോകൻ, സെക്രട്ടറിമാരായ ബൈജു കെ. മാധവൻ, സി.ഇ. ശശി, വി.എൻ. ജിബീഷ്കുമാർ, കെ.വി. ജയരാജ്, മീഡിയ കൺവീനർ ലാലുമോൻ ചാലക്കുടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.