ചരിത്രത്തിലെ ആദ്യനൂറ് ശതമാനം തികച്ച് കെ.വി.എച്ച്.എസ്.എസ്

എറിയാട്: ഗവ. കെ.വി.എച്ച്.എസ്.എസ് ചരിത്രത്തിൽ ആദ്യമായി നൂറുശതമാനം വിജയം കൈവരിച്ചു. അഴീക്കോട് സീതി സാഹിബ് സ്മാരക ഹൈസ്കൂൾ ആദ്യമായി 15 ഫുൾ എ പ്ലസ് എന്ന റെക്കോഡ് നേട്ടത്തോടെ തിളങ്ങുന്ന വിജയം സ്വന്തമാക്കി. 99 ശതമാനമാണ് ഇവിടെ വിജയം. പരീക്ഷക്കിരുന്ന 276 ൽ 273 പേരും വിജയിച്ചു. ഗവ. കെ.വി.എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 205 പേരും വിജയിച്ചു. ഇവിടെ മുഴുവൻ എ പ്ലസ് നേടിയത് ആറു പേരാണ്. തീരമേഖലയിലെ മത്സ്യത്തൊഴിലാളി ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങൾക്കിത് അഭിമാന നേട്ടമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.