ഫുട്​ബാൾ: ഇംപാക്ട് കൊടുങ്ങല്ലൂരിന് ജയം

ചാവക്കാട്: കെ.പി. വത്സലന്‍ സ്മാരക ടൂര്‍ണമ​െൻറില്‍ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മോട്ടോര്‍ വേള്‍ഡ് തലശ്ശേരിയെ ഇംപാക്ട് കൊടുങ്ങല്ലൂര്‍ പരാജയപ്പെടുത്തി. അണ്ടര്‍ 18 വിഭാഗം മത്സരത്തില്‍ പ്രചര ചാവക്കാട് മൂന്ന് ഗോളുകള്‍ക്ക് വിചാര കോഴിക്കുളങ്ങരയെ തോല്‍പ്പിച്ചു. ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ പള്‍സ് കോട്ടയവും സഫ എടപ്പാളും തമ്മില്‍ മത്സരിക്കും. അണ്ടര്‍ 18 വിഭാഗത്തില്‍ ജാസ് ചാവക്കാടും എഫ്.സി. ഒരുമനയൂരും തമ്മിലാണ് മത്സരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.