എം.എസ്.എഫ് യൂനിറ്റ് ഫെസ്​റ്റിന് തുടക്കം

ചാവക്കാട്: ഗുരുവായൂർ മണ്ഡലത്തിൽ എം.എസ്.എഫ് ഫെസ്റ്റിന് തുടക്കം. അകലാട് സൗത്ത് സോണി​െൻറ നേതൃത്തിൽ മേയ് നാല് വരെ നടക്കുന്ന ചങ്ങാതിക്കൂട്ടം പരിപാടി എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി അൽ റസിൻ ഉദ്‌ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.വി. അലി, എം.എസ്.എഫ് ജില്ല ട്രഷറർ ഹഫ്സൽ കടപ്പുറം, മണ്ഡലം പ്രസിഡൻറ് ആരിഫ് പാലയൂർ, ജനറൽ സെക്രട്ടറി ഷംനാദ് പള്ളിപ്പാട്ട്, മുസ്‌ലിം ലീഗ് നേതാക്കളായ എം.വി. ഷക്കീർ, കെ.വി. ഹുസൈൻ, കോൺഗ്രസ്‌ ബൂത്ത് പ്രസിഡൻറ് എം.പി. ഫൈസൽ, നിസാർ മുത്തേടത്ത്, ജുനൈസ് പൂവത്തൂർ, ശറഫുദ്ദീൻ, ഉനൈസ് ഉസ്മാൻ, മുൻഫീഖ് കളൂർ, നവാബ് പുളിക്കൽ എന്നിവർ പങ്കെടുത്തു. മേയ് നാലിന് വൈകീട്ട് ഏഴിന് 'മികച്ച സംഘടന മികവുറ്റ സംഘാടകൻ'എന്ന പ്രമേയത്തിൽ സംഘടന സെഷനും കരിയർ ഗൈഡൻസ് ക്ലാസും ട്രോഫി വിതരണവും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.