'പാട്ടബാക്കി' ഇന്ന്​ വീണ്ടും അരങ്ങിൽ

വടക്കേക്കാട്: കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകമായി അറിയപ്പെടുന്ന 'പാട്ടബാക്കി'അരങ്ങേറ്റം കുറിച്ച കുരഞ്ഞിയൂർ കൂട്ടാടൻ പാടത്ത് ചൊവ്വാഴ്ച പഞ്ചവടി എ.കെ.ജി സാംസ്കാരിക വേദിയുടെ മേയ്ദിന സദസ്സിൽ പുനരവതരിപ്പിക്കും. 1937ൽ പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിന് കൊഴുപ്പുകൂട്ടാൻ കെ. ദാമോദരൻ വൈലത്തൂർ കടലായിൽ മനയിലിരുന്ന് രചിച്ച നാടകം അന്നത്തെ ജന്മി-കുടിയാൻ സാമൂഹിക അവസ്ഥയെ തുറന്നു കാട്ടുന്നതായിരുന്നു. പുതിയ കാലത്തെ അവസ്ഥാന്തരങ്ങളെ ചേർത്തുവെച്ച് കരിവെള്ളൂർ മുരളി മാറ്റിയെഴുതിയ 'പാട്ടബാക്കി'നാടക പ്രവർത്തകൻ പ്രദീപ് നാരായണനാണ് സംവിധാനം ചെയ്യുന്നത്. ഞമനേങ്ങാട് തിയറ്റർ വില്ലേജാണ് അവതരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.