മജ്‌ലിസുന്നൂർ വാർഷിക സമ്മേളനം

ചാവക്കാട്: എടക്കഴിയൂർ മഹല്ല് സമസ്‌ത കോഒാഡിനേഷൻ സംഘടിപ്പിച്ച മജ്‌ലിസുന്നൂർ മൂന്നാം വാർഷിക സമ്മേളനം പാണക്കാട്‌ ബഷീറലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനം ചെയ്തു. വി.പി. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാർഥനാ സദസ്സിന് നേതൃത്വം നൽകി. സ്വാദിഖ് തങ്ങള്‍, പി.ടി. കുഞ്ഞുമുഹമ്മദ് മുസ്ലിയാര്‍ എന്നിവര്‍‍ മജ്ലിസുന്നൂറിന് നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് പാലക്കാട്‌ ജില്ല പ്രസിഡൻറ് അൻവർ സ്വാദിഖ്‌ ഫൈസി കാഞ്ഞിരപ്പുഴ മുഖ്യപ്രഭാഷണം നടത്തി. മഹല്ലിലെ യുവ പണ്ഡിതർക്കുള്ള ഉപഹാരങ്ങൾ പാണക്കാട്‌ ബഷീറലി തങ്ങൾ, കെ.പി.സി. തങ്ങൾ, പാണക്കാട്‌ ദിൽദാറലി ശിഹാബ്‌ തങ്ങൾ എന്നിവർ സമ്മാനിച്ചു. ഇല്യാസ് ഫൈസി, ഇസ്മയില്‍ ഫൈസി, കെ.എം. മുഹമ്മദ് മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍, ഷാഹുല്‍ ഹമീദ് റഹ്മാനി, മഅ്റൂഫ് വാഫി, നവാസ് റഹ്മാനി, അബ്ദുൽ മുസ്ലിയാര്‍, സുഹൈല്‍ ഫൈസി, ഫക്രുദ്ദീന്‍ അഹ്സനി, മുഹമ്മദലി ദാരിമി, മംഗല്യ മുഹമ്മദ് ഹാജി, എ.ടി. മരക്കാര്‍ ഹാജി, ഹംസ ഹാജി അകലാട്, കെ.വി. മൊയ്തുട്ടി ഹാജി, കരീം ഹാജി അകലാട്, കെ.വി. സിദ്ദീഖ് ഹാജി, ഖാലിദ് മുട്ടില്‍, എം.സി. മുസ്തഫ, എം. മുഹമ്മദലി, കെ.എ. ബഷീര്‍, സലീം പള്ളത്ത്, വി. കുഞ്ഞുമുഹമ്മദ് ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.