വീട്ടുമുറ്റത്ത്​ നിർത്തിയിട്ട വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചു

പാവറട്ടി: രാത്രിയുടെ മറവില്‍ . പൈങ്കണ്ണിയൂര്‍ കാരക്കാട്ട് പറമ്പില്‍ താമസിക്കുന്ന ഹമീദി​െൻറ വീട്ടിലാണ് സംഭവം. രാത്രി ഒന്നിന് ശേഷമാണ് തീയിട്ടതെന്ന് പറയുന്നു. മുറ്റത്തുണ്ടായിരുന്ന ബൈക്ക് പൂര്‍ണമായും നശിച്ചു. മറ്റൊരു ബൈക്കും സൈക്കിളും ഭാഗികമായി കത്തിയതിന് പുറമെ മുന്‍വശെത്ത ഷെഡി​െൻറ ഫൈബര്‍ ഷീറ്റും പൈപ്പുകളും ഉരുകി. ഹമീദി​െൻറ ഭാര്യ സുഹറയും രണ്ട് പെണ്‍കുട്ടികളും മാത്രമാണ് ഇവിടെ താമസം. ദുൈബയിലുള്ള ഹമീദ് പാടൂരുള്ള യുവാവിനെ വിസയെടുത്ത് ഗള്‍ഫിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ ജോലി ഇഷ്ടപ്പെടാതെ തിരിച്ചുവന്ന യുവാവ് വിസയുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് വീട്ടില്‍ വന്ന് ഭീഷണി മുഴക്കിയിരുന്നതായി പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.