സഹനത്തി​െൻറ തിരുനാൾ ആചരിച്ച്​ വിശ്വാസികൾ

ചാവക്കാട്: യേശുവി​െൻറ കുരിശുമരണത്തി​െൻറ സ്മരണയില്‍ വിവിധ പള്ളികളിൽ ദുഃഖ വെള്ളി ആചരിച്ചു. പാലയൂർ മാർതോമ അതിരൂപത തീർഥ കേന്ദ്രത്തിൽ രാവിലെ മുതൽ ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും പുത്തൻ പാന പാരായണവും നടന്നു. മമ്മിയൂർ, പാലുവായ് മേഖലകളിൽ നിന്ന് കുരിശി​െൻറ വഴി പ്രാർഥന ഉച്ചതിരിഞ്ഞ് നാലിന് ആരംഭിച്ച് പാലയൂരിൽ എത്തിയ ശേഷം ചാവക്കാട് നഗരം ചുറ്റി പാലയൂരിൽ എത്തി. തുടർന്ന് മെൽബൺ രൂപത സെമിനാരി റെക്ടർ ഫാ. ലോറൻസ് തൈക്കാട്ടിൽ സന്ദേശം നൽകി. ദൈവാലയത്തിൽ നടന്ന തിരുകർമങ്ങൾക്ക് റെക്ടർ ഫാ. ജോസ് പുന്നോലിപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജസ്റ്റിൻ തേക്കാനത്ത്, ഫാ. സജി എന്നിവർ സഹകാർമികരായിരുന്നു. ബോബ് എലുവത്തിങ്കൽ, ബേബി ഫ്രാൻസിസ്, ജസ്റ്റിൻ ബാബു, സി.ഡി. ഫ്രാൻസിസ്, സി.ജെ. അൽജോ, സി.കെ. ജോബി ആേൻറാ, സിജി ഡേവീസ്, ലിറ്റി ജെയ്ക്കബ്, ബീന ജോഷി, സി.ടി. ഫിലിപ്പ്, പിയൂസ് ചിറ്റിലപ്പിള്ളി, ഷാജു ആേൻറാ, ലിജോ തോമസ്, സി.ജി. ജെയ്സൺ എന്നിവർ നേതൃത്വം നൽകി. ഗുരുവായൂര്‍: സ​െൻറ് ആൻറണീസ് പള്ളിയില്‍ തിരുകര്‍മങ്ങള്‍ക്ക് വികാരി ഫാ. ജോസ് പുലിക്കോട്ടില്‍ കാര്‍മികനായി. പീഡാനുഭവ ചരിത്രാവതരണം, രൂപംചായ്ക്കല്‍, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടന്നു. വൈകീട്ട് നടന്ന പരിഹാര പ്രദക്ഷിണത്തില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. പീഡാനുഭവ രംഗങ്ങള്‍ ആവിഷ്‌കരിച്ചായിരുന്നു പരിഹാര പ്രദക്ഷിണം. ഫാ. സജി സന്ദേശം നല്‍കി. കൈക്കാരന്മാരായ പി.ഐ. വര്‍ഗീസ്, ജോയ് തോമസ്, എം.എ. സോളമന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഉയിര്‍പ്പി​െൻറ തിരുകര്‍മങ്ങള്‍ ശനിയാഴ്ച രാത്രി 11.30ന് ആരംഭിക്കും. ഗുരുവായൂര്‍: കോട്ടപ്പടി സ​െൻറ് ലാസേഴ്സ് പള്ളിയിൽ തിരുകർമങ്ങൾക്ക് വികാരി ഫാ. നോബി അമ്പൂക്കനും അസി. വികാരി ഫാ. പ്രയാൺ കോങ്ങാട്ടും കാർമികരായി. പീഡാനുഭവ ചരിത്ര വായന, രൂപം ചായ്ക്കൽ എന്നിവ നടന്നു. നഗരി കാണിക്കലിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഫാ. സിംസൺ എടക്കളത്തൂർ പീഡാനുഭവ സന്ദേശം നൽകി. ഈസ്റ്റർ തിരുകർമങ്ങൾ ശനിയാഴ്ച രാത്രി 11.45ന് ആരംഭിക്കും. വടക്കേക്കാട്: ആറ്റുപുറം സ​െൻറ് ആൻറണീസ് പള്ളിയിൽ തിരുകർമങ്ങൾക്ക് സീറോ മലബാർ സഭ വൈസ് ചാൻസലർ ഡോ. ആൻറണി കൊള്ളന്നൂർ മുഖ്യകാർമികത്വം വഹിച്ചു. തിരുസ്വരൂപം നഗരി കാണിക്കൽ യാത്രക്ക് ഫാ. സിറിയക് ചാലിശ്ശേരി, ബ്ര. ആൻ.വി. ചിറ്റിലപ്പിള്ളി, ട്രസ്റ്റിമാരായ എം.കെ. വർഗീസ്, സി.എൽ. ജോയി, എം.ജെ. ജോഷി എന്നിവർ നേതൃത്വം നൽകി. വൈലത്തൂർ സ​െൻറ് സിറിയക് പള്ളിയിൽ തിരുകർമങ്ങൾക്ക് ഫാ. ഡേവിസ് ചിറമ്മൽ കാർമികത്വം വഹിച്ചു. പ്രദക്ഷിണത്തിന് മോഹനൻ അമ്മാറയിൽ, ബിജു തോമസ്, ബ്രൈറ്റ് ജോസഫ് എന്നിവർ നേതൃത്വം നൽകി. അഞ്ഞൂർ സ​െൻറ് സേവ്യർ ദേവാലയത്തിൽ തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. ഡേവിഡ് ചക്കാലക്കൽ കാർമികത്വം വഹിച്ചു. പ്രദക്ഷിണത്തിന് സി. ബാബു, ഒ.സി. സണ്ണി, വി.എൽ. ജോയി എന്നിവർ നേതൃത്വം നൽകി. പെരുമ്പിലാവ്: ചാലിശ്ശേരി സ​െൻറ് പീറ്റേഴ്സ് ആൻഡ് സ​െൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രഭാത പ്രാർഥന, മൂന്നാം മണി, ആറാം മണി നമസ്കാരത്തിനു ശേഷം സ്ലീബാ വഹിച്ചുള്ള പ്രദക്ഷിണം നടന്നു. ഒമ്പതാം മണി നമസ്കാര ശേഷം സ്ലീബാ വന്ദനം, പള്ളിക്ക് അകത്ത് പ്രദക്ഷിണം, സ്ലീബാഘോഷം, കബറടക്കം, മാലാഖമാരുടെ സ്തുതിപ്പ് എന്നിവക്കു ശേഷം വിശ്വാസികളെല്ലാവരും കയ്പ് നീരും കുടിച്ചു. വികാരി ഫാ. യെൽദോ എം. ജോയ് കാർമികനായി. ഉയിർപ്പ് ശുശ്രൂഷകൾ ശനിയാഴ്ച രാത്രി 7.30 ന് ആരംഭിക്കും. ഞായറാഴ്ച പുലർച്ചെ ആറോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.