കുന്നംകുളം: നാടിെൻറ ചിരകാല അഭിലാഷത്തിന് ഇന്ന് സാക്ഷാത്കാരമാകും. താലൂക്ക് ഓഫിസ് പ്രവർത്തനം സജ്ജമാക്കാൻ അവധി ദിനമായ ദുഃഖ വെള്ളിയാഴ്ച മുപ്പതോളം ഉദ്യോഗസ്ഥരാണ് എത്തിയത്. തലപ്പിള്ളി, കുന്നംകുളം താലൂക്കുകളുടെ കീഴിൽ വരുന്ന വില്ലേജുകളിലെ ജീവനക്കാരാണ് ക്രമീകരണങ്ങൾ നടത്തിയത്. കുന്നംകുളം വില്ലേജ് ഓഫിസർ കെ. ബിലാൽ ബാബു നേതൃത്വം നൽകി. ഓഫിസ് സജ്ജീകരണങ്ങൾ പരിശോധിക്കാൻ സബ് കലക്ടർ രേണു രാജ് സ്ഥലത്തെത്തി. കക്കാടുള്ള മിനി സിവിൽ സ്റ്റേഷനിലാണ് താലൂക്ക് പ്രവർത്തനം ആരംഭിക്കുന്നത്. 55 തസ്തികകളാണ് താലൂക്കിന് അനുവദിച്ചിട്ടുള്ളത്. 20 പേരെ ഇതിനകം നിയമിച്ചിട്ടുണ്ട്. ശേഷിക്കുന്നവരെ പി.എസ്.സി മുഖേന അടുത്ത ദിവസങ്ങളിലായി നിയോഗിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. 29 വില്ലേജുകൾ ചേർന്നതാണ് കുന്നംകുളം താലൂക്ക്. 74 വില്ലേജുകൾ ഉണ്ടായിരുന്ന തലപ്പിള്ളിയിൽ നിന്നാണ് കടങ്ങോട് ചിറമനേങ്ങാട്, വെള്ളറക്കാട്, കരിക്കാട്, കടവല്ലൂർ, പെരുമ്പിലാവ്, പോർക്കളം, അകതിയൂർ, മങ്ങാട്, വേലൂർ, തയ്യൂർ, കിനാലൂർ, കാട്ടകാമ്പാൽ, പഴഞ്ഞി, അഞ്ഞൂർ, ആർത്താറ്റ്, ചെമന്തിട്ട, ചൊവ്വന്നൂർ, കാണിപ്പയ്യൂർ, കുന്നംകുളം, വെള്ളാറ്റഞ്ഞൂർ, ഇയ്യാൽ, ചിറനെല്ലൂർ, ആളൂർ, ചൂണ്ടൽ, എരനെല്ലൂർ, കണ്ടാണശേരി എന്നിവ ഉൾപ്പെടുത്തി പുതിയ താലൂക്കിന് തുടക്കമിടുന്നത്. പൊന്നാനി, പട്ടാമ്പി, തലപ്പിള്ളി, ചാവക്കാട് എന്നിവയാണ് താലൂക്ക് അതിർത്തി. കഴിഞ്ഞ ഡിസംബർ 13നാണ് താലൂക്കിെൻറ വിജ്ഞാപനം പുറത്തുവന്നത്. പുതിയ തഹസിൽദാറിെൻറ കാബിനിൽ കുന്നംകുളത്തിെൻറ പൈതൃകം വിളിച്ചോതുന്ന ഫോട്ടോകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കുന്നംകുളത്തെ വ്യാപാര സംഘടനയായ ചേംബർ ഓഫ് കോമേഴ്സ് ഓഫിസിലേക്കുള്ള ഫർണിച്ചറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്രണ്ട് ഓഫിസിെൻറ സംവിധാനവും തുടക്കത്തിൽ ഉണ്ടാകും. നാഷനൽ ഇൻഫർമാറ്റിക് സെൻററിെൻറ നേതൃത്വത്തിൽ കമ്പ്യൂട്ടറുകളും ഇൻറർനെറ്റ് സംവിധാനവും ഒരുക്കി. 04885-2 25 200, 225700 എന്നിവയാണ് ഓഫിസിലെ നമ്പറുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.