കുന്നംകുളം: പദ്ധതി വിഹിതം െചലവഴിച്ചതിൽ ചരിത്ര നേട്ടം സ്വന്തമാക്കി കുന്നംകുളം നഗരസഭ. ഈ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതൽ പദ്ധതി തുക ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ കുന്നംകുളം നഗരസഭ അഞ്ചാം സ്ഥാനം നേടി. എന്‍ജിനീയറിങ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും. പദ്ധതി വിഹിതത്തിൽ 101.8 ശതമാനം തുകയാണ് നഗരസഭ ചെലവഴിച്ചത്. 14.22 കോടി രൂപയുടെ പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷം നഗരസഭ നടപ്പാക്കിയത്. മുന്‍വര്‍ഷത്തെ പദ്ധതികളുടെ പൂര്‍ത്തീകരണവും കൂടിയായതോടെ 14.36 കോടി െചലവഴിക്കാനായി. ആദ്യമായാണ് കുന്നംകുളം നഗരസഭ ഇൗ നേട്ടം സ്വന്തമാക്കുന്നത്. 75 ശതമാനത്തിൽ കൂടുതൽ പദ്ധതി തുക ചെലവഴിക്കാന്‍ നഗരസഭക്ക് നാളിതുവരെ കഴിഞ്ഞിരുന്നില്ല. പല പദ്ധതികളും നാട്ടുകാരുടെ എതിര്‍പ്പ് മൂലം തടസ്സപ്പെടുകയായിരുന്നു. എതിർപ്പ് കാരണം 40 ലക്ഷം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ മുടങ്ങി. സംസ്ഥാനത്തെ 87 നഗരസഭകളില്‍ പദ്ധതി നിർവഹണത്തിൽ ഗുരുവായൂര്‍-21, ചാലക്കുടി-26, ചാവക്കാട്-27 സ്ഥാനങ്ങളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.