കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ടി.ഡി.പി യു.പി സ്കൂളിൽ നടന്ന വിജ്ഞാനോത്സവം കൗതുകമായി. കഴിഞ്ഞ ഒരു വർഷമായി ക്ലാസ് മുറികളിൽ നടന്ന പത്രവാർത്ത പ്രശ്നോത്തരിയിൽ മികവ് പുലർത്തിയവർ പെങ്കടുത്ത ഫൈനൽ മത്സരമാണ് നടന്നത്. വിജയികൾക്ക് കാഷ് അവാർഡും പെങ്കടുത്ത എല്ലാവർക്കും അവാർഡുകളും നൽകി. മതിലകം ബി.പി.ഒ ടി.എസ്. സജീവൻ ക്വിസ് മാസ്റ്ററായിരുന്നു. വി.ആർ. സുനിൽകുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, വൈസ് ചെയർപേഴ്സൻ ഹണി പീതാംബരൻ, സ്ഥിരം സമിതി അംഗങ്ങളായ സി.കെ. രാമനാഥൻ, പി.എൻ. രാമദാസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.കെ. ശ്രീതാജ്, വി. മനോജ് എന്നിവർ നേതൃത്വം നൽകി. വി.ആർ. സുനിൽ കുമാർ എം.എൽ.എ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ കമ്പ്യൂട്ടറുകൾ, ലാപ്ടോപ്, സൗണ്ട് സിസ്റ്റം, എൽ.സി.ഡി തുടങ്ങിയവയുടെ സമർപ്പണം എം.എൽ.എ നിർവഹിച്ചു. കവിത മധു, സുമ നാരായണൻ, അജിത് പുല്ലൂറ്റ്, എം.കെ. ദിനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീതാജ് സ്വാഗതവും സ്കൂൾ ലീഡർ ഫാത്തിമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.