തൃശൂർ: പുഴക്കലിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമ്മയുടെ കണ്‍മുന്നില്‍ കാറിടിച്ച് പത്ത് വയസ്സുകാരന്‍ മരിച്ചു. പുഴയ്ക്കല്‍ ആലപ്പാട് വീട്ടില്‍ ജോബിയുടെ മകന്‍ എബിന്‍ ആണ് മരിച്ചത്. ആമ്പക്കാട് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തിൽ തലക്ക് പരിക്കേറ്റ എബിനെ ആദ്യം അമല ആശുപത്രിയിലും പിന്നീട് അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ മരിച്ചു. പെസഹ ചടങ്ങുകള്‍ക്കായി പള്ളിയില്‍ പോകും മുമ്പ് റോഡിെൻറ മറുവശത്തുള്ള സുഹൃത്തിെൻറ വീട്ടിൽ പോയി മടങ്ങുമ്പോഴായിരുന്നു അപകടം. കുട്ടിയെ ഇടിച്ച് വീഴ്ത്തിയ കാര്‍ നിര്‍ത്താതെ പോയി. പൊലീസ് നിരീക്ഷണ കാമറകൾ പരിശോധിച്ചുവെങ്കിലും കാറിനെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. അപകടം കണ്ട് വീടിെൻറ മുന്നിലെ ഉയരമുള്ള സ്ഥലത്ത് നിന്ന് എടുത്ത് ചാടിയ എബിെൻറ അമ്മ നിഷക്ക് കാലിന്പരിക്കേറ്റു. ഇവരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശനിയാഴ്ച 10ന് ആമ്പക്കാട് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. നിവിന്‍, മരിയ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.