ലാപ്ടോപ്് വിതരണം

പുന്നയൂർക്കുളം: പഞ്ചായത്ത് -ജനകീയാസൂത്ര പദ്ധതിയിൽ സ്കൂൾ വിദ്യാർഥികൾക്ക് അനുവദിച്ച ലാപ്ടോപ് പ്രസിഡൻറ് എ.ഡി. ധനീപ് വിതരണം ചെയ്തു. 38 വിദ്യാർഥികൾക്കായി 8.62 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ജാസ്മിൻ ഷഹീർ, വി. നൗഷാദ്, യു.എം. ഫാരിഖ്, ഷാജി തൃപ്പറ്റ്, കെ.എച്ച്. ആബിദ്, ഇന്ദിര പ്രഭുലൻ, മാനോജ് പേരോത്ത്, ആബിദ സഹദ്, സലീന മൊയ്തീൻ, ജയലക്ഷ്മി രാജൻ, നിർവണ ഉദ്യോഗസ്ഥയായ അണ്ടത്തോട് ജി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ഷീല എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.