ആറാട്ടുപുഴയിൽ ദേവസംഗമം ദർശിച്ച് ആയിരങ്ങൾ ചേർപ്പ്: വെള്ളിയാഴ്ച്ച പുലർെച്ച നടന്ന ആറാട്ടുപുഴ പൂരത്തിെൻറ കൂട്ടിയെഴുന്നള്ളിപ്പിൽ ദേവീദേവൻമാരെ ദർശിച്ച് ആയിരങ്ങൾ സായൂജ്യം നേടി. വ്യാഴാഴ്ച്ച അർധരാത്രിയോടെ രാജകീയ പ്രൗഢിയിൽ തൃപ്രയാർ തേവർ നിലപാടുതറയിൽ എത്തിയതോടെ കൂട്ടിയെഴുന്നള്ളിപ്പ് തുടങ്ങി. പല്ലിശ്ശേരി സെൻററിൽ എത്തിയ തേവർ പഞ്ചവാദ്യത്തിന് ശേഷം പാണ്ടിമേളത്തോടെയാണ് നിലപാടുതറയിൽ എത്തിയത്. തുടർന്ന് നടന്ന എഴുന്നള്ളിപ്പിൽ തേവർക്ക് ഇടതു ഭാഗത്ത് ചാത്തക്കുടം ശാസ്താവിനൊപ്പം ഊരകത്തമ്മത്തിരുവടിയും വലതു ഭാഗത്ത് ചേർപ്പ് ഭഗവതിയും കൂട്ടിയെഴുന്നള്ളിപ്പിന് നിരന്നു. മഹാവിഷ്ണു ലക്ഷ്മീദേവീയോടും ഭൂമീദേവിയോടും കൂടി വൈകുണ്ഠത്തിൽ വിരാജിക്കുകയാണെന്നാണ് സങ്കൽപം. കൂട്ടിയെഴുന്നള്ളിപ്പിനു ശേഷം ദേവൻമാരുടെ ആറാട്ട് മന്ദാരം കടവിൽ തുടങ്ങി.ദേവീദേവൻമാരുടെ ഇറക്കി എഴുന്നള്ളിപ്പും ഉണ്ടായി. തൃപ്രയാർ തേവർ ആറാട്ടിനായി മന്ദാരം കടവിലേക്ക് പോയതോടെ ആറാട്ടുപുഴ ശാസ്താവ് പുറത്തേക്കെഴുന്നള്ളി. ദേവീദേവൻമാർ എത്തി ശാസ്താവിന് ഉപചാരം പറഞ്ഞ് മടങ്ങി. ചേർപ്പ് ഭഗവതിക്കും ഊരകത്തമ്മത്തിരുവടിക്കും ശാസ്താവ് ഏഴ് കണ്ടം അകമ്പടി പോയി. കൂട്ടിയെഴുന്നള്ളിപ്പിൽ എഴുപത്തൊന്നാനകൾ പങ്കെടുത്തു. തൃപ്രയാർ തേവരെ യാത്രയാക്കിയ ശേഷം ശാസ്താവ് സ്വക്ഷേത്രത്തിലേക്ക് മടങ്ങി. രാജകീയ കിരീടത്തിെൻറ സൂചകമായ മകുടം ഒഴിവാക്കി തേവർ മടക്കയാത്ര ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.