പി.എസ്​.സി നിയമനങ്ങളില്‍ കായികതാരങ്ങള്‍ക്ക് ഒരുശതമാനം സംവരണം

പി.എസ്.സി നിയമനങ്ങളില്‍ കായികതാരങ്ങള്‍ക്ക് ഒരുശതമാനം സംവരണം തിരുവനന്തപുരം: പി.എസ്.സി നിയമനങ്ങളില്‍ കായികതാരങ്ങള്‍ക്ക് ഒരു ശതമാനം സംവരണം നല്‍കാനുള്ള തീരുമാനത്തിന് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയതായി മന്ത്രി എ.സി. മൊയ്തീന്‍. വകുപ്പി​െൻറ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 31 ഇനങ്ങള്‍ക്ക് നല്‍കിയിരുന്ന വെയിറ്റേജ് എട്ടിനങ്ങൾക്കുകൂടി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്പോര്‍ട്സ് േക്വാട്ട നിയമനങ്ങള്‍ക്കായി സ്പെഷൽ സെല്‍ രൂപവത്കരിക്കും. ഈ സെല്ല് മുഖാന്തരം താരങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ഏപ്രിലിനുള്ളില്‍ 249 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായികഇനങ്ങള്‍, താരങ്ങള്‍, മത്സരങ്ങള്‍ എന്നിവ സംബന്ധിച്ച് സമഗ്ര വിവരങ്ങളടങ്ങിയ സ്പോര്‍ട്സ് ഗൈഡ് ഈ വര്‍ഷം പുറത്തിറക്കും. സ്റ്റേഡിയങ്ങളും മറ്റും പുനരുദ്ധരിക്കുന്നതിനായി സ്പോര്‍ട്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മ​െൻറ് എന്ന പേരില്‍ ഒരു കമ്പനി ആരംഭിക്കും. ദേശീയ ഗെയിംസില്‍ പങ്കെടുത്ത കായികതാരങ്ങളില്‍ 72 പേര്‍ക്ക് നിയമനം നല്‍കി. 11 പേര്‍ക്കുകൂടി കെ.എസ്.ഇ.ബിയിൽ ഉടന്‍ നിയമനം നല്‍കും. കായികതാരങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനായി കായിക വികസനനിധി രൂപവത്കരിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും ഇതിനായി ഫണ്ട് സ്വീകരിക്കും. അന്താരാഷ്ട്ര മീറ്റുകളില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം വര്‍ധിപ്പിക്കാന്‍ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കും. കായികതാരങ്ങള്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കാനും ആലോചനയുണ്ട്. നിയമസഹായം ആവശ്യമുള്ള യുവജനങ്ങള്‍ക്കായി യുവജനകമീഷന്‍ ടോള്‍ഫ്രീ നമ്പര്‍ തുടങ്ങും. കായികതാരങ്ങളുടെ ട്രെയിന്‍യാത്ര സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മത്സര കലണ്ടറിന് രൂപംനല്‍കും. കലണ്ടര്‍ രൂപവത്കരിച്ചാല്‍ യാത്രസംബന്ധിച്ച് വകുപ്പിന് ശരിയായി ഇടപെടാനും ഇപ്പോഴുണ്ടാവുന്ന യാത്രാപ്രശ്നങ്ങള്‍ ഒഴിവാക്കാനുമാവും. ഓപറേഷന്‍ ഒളിമ്പ്യയിൽ 11 ഇനങ്ങളിലായി 210 കായികതാരങ്ങൾക്ക് പരിശീലനം നല്‍കിവരുന്നതെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.