നേതൃസമ്മേളനം

ആമ്പല്ലൂര്‍: -കോണ്‍ഗ്രസ് പുതുക്കാട് നിയോജക മണ്ഡലം ആമ്പല്ലൂരില്‍ ഡി.സി.സി പ്രസിഡൻറ് ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ഡേവീസ് അക്കര അധ്യക്ഷത വഹിച്ചു. കെ.പി. വിശ്വനാഥന്‍, എം.പി. ഭാസ്‌കരന്‍നായര്‍, ജോസഫ് ചാലിശ്ശേരി, ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ എന്നിവര്‍ സംസാരിച്ചു. ജലസംരക്ഷണത്തിന് മാതൃകയായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഓഫിസ് കരൂപ്പടന്ന: ജല സംരക്ഷണ ബോധവത്കരണ പരിപാടികൾ നാടെങ്ങും നടക്കുമ്പോൾ സ്വന്തം കെട്ടിടത്തിൽ പ്രാവർത്തികമാക്കി മാതൃകയാവുകയാണ് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്. 2016-17ൽ നടപ്പാക്കിയ പദ്ധതിയാണ് ജലസംരക്ഷണം പ്രാവർത്തികമാക്കിയത്. നിലവിലെ ടാങ്കുകൾ മെയിൻറനൻസ് ഗ്രാൻറിൽ നിന്നുള്ള മൂന്ന് ലക്ഷം ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കുകയായിരുന്നു. വളപ്പിലെ 20,000- ചതുരശ്ര അടി കെട്ടിടങ്ങളിൽനിന്ന് ലഭിച്ച വെള്ളം ഒരു തുള്ളി പോലും പാഴാക്കാതെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച നാല് വലിയ ടാങ്കുകളില്‍ ശേഖരിച്ച് അരിച്ച് പഞ്ചായത്ത് വളപ്പിലെ രണ്ട് വലിയ കിണറുകളിൽ സംഭരിച്ചു. വേനലിൽ കടുത്ത ജലക്ഷാമം നേരിടാറുള്ള പ്രദേശത്ത് ഭൂഗർഭ ജലത്തി​െൻറ അളവ് വർധിപ്പിക്കാൻ ഇതിലൂടെ സാധിച്ചു. ഫോട്ടോ: വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഓഫിസിലെ വാട്ടർ ടാങ്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.