* സംസ്ഥാന സർക്കാറിന് കടുത്ത വിമർശനം താമരശ്ശേരി: സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി നോർത്ത് കേരള കത്തോലിക്ക മെത്രാൻ സമിതി. മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമിതിയിൽ ഉയർന്നത്. എൽ.ഡി.എഫ് സർക്കാറിെൻറ പ്രഖ്യാപിത നയത്തിൽനിന്നുള്ള പ്രകടമായ വ്യതിചലനമാണ് ഇപ്പോൾ പ്രഖ്യാപിച്ച നയംമാറ്റമെന്നും കേരളത്തിൽ മദ്യസംസ്കാരം വളർത്തി കുടുംബങ്ങളെയും യുവജനങ്ങളെയും നാശത്തിെൻറ വഴിയിലേക്ക് തള്ളിവിടാൻ സമ്മതിക്കില്ലെന്നും മെത്രാന്മാരുടെ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറയുന്നു. കേരളത്തിലുടനീളം, പ്രത്യേകിച്ച് മലബാർ മേഖലയിൽ കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം. സർക്കാർ ഇതുവരെ അംഗീകാരം നൽകാത്തതും അതേസമയം നാനാജാതി മതസ്ഥരായ കുട്ടികൾ പഠിക്കുന്നതുമായ വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മെത്രാന്മാർ ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുള്ള സ്കൂളുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ന്യൂനപക്ഷ അവകാശത്തിന്മേലുള്ള കടന്നുകയറ്റമായേ കാണാൻ സാധിക്കൂ. തലശ്ശേരി അതിരൂപതാധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ടിെൻറ അധ്യക്ഷതയിൽ ചേർന്ന നോർത്ത് കേരള കത്തോലിക്ക മെത്രാൻ സമിതി യോഗത്തിൽ കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ, ബത്തേരി രൂപതാധ്യക്ഷൻ ജോസഫ് മാർ തോമസ്, താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കണ്ണൂർ രൂപതാധ്യക്ഷൻ ഡോ. അലക്സ് വടക്കുംതല, താമരശ്ശേരി ബിഷപ് എമിററ്റസ് മാർ പോൾ ചിറ്റിലപ്പിള്ളി, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാരശ്ശേരിൽ, തലശ്ശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.