എടവിലങ്ങിൽ ഭവനപദ്ധതിക്ക്​ ഉൗന്നൽ

കൊടുങ്ങല്ലൂര്‍: ഭവനപദ്ധതിക്കും, കാര്‍ഷികമേഖലക്കും ഊന്നൽ നൽകി എടവിലങ്ങ് ഗ്രാമപഞ്ചായത്ത് ബജറ്റ്. വൈസ് പ്രസിഡൻറ് സജിത അമ്പാടി ബജറ്റ് അവതരിപ്പിച്ചു. ഭവനനിര്‍മാണത്തിന് 50 ലക്ഷവും, കാര്‍ഷിക മേഖലക്ക് 23 ലക്ഷവും, പട്ടികജാതി ക്ഷേമത്തിന് 35 ലക്ഷവും വകയിരുത്തി. വിദ്യാഭ്യാസ മേഖലയിൽ പ്രഭാത ഭക്ഷണമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷവും, ഭിന്നശേഷിക്കാര്‍ക്കായി ഒമ്പത് ലക്ഷം രൂപയും, വനിതാശിശുക്ഷേമ പദ്ധതിക്കും, യുവജനക്ഷേമത്തിനും വേണ്ടി 10 ലക്ഷം വീതവും വകയിരുത്തി. പ്രസിഡൻറ് എ.പി.ആദര്‍ശ് അധ്യക്ഷത വഹിച്ചു. അസ്മാബി കോളജ് പ്രിൻസിപ്പലിനെ ആക്രമിച്ച കേസിൽ തെളിവെടുത്തു കൊടുങ്ങല്ലൂർ: പി.വെമ്പല്ലൂർ അസ്മാബി കോളജ് പ്രിൻസിപ്പലിനെ ആക്രമിച്ച കേസിൽ പ്രതിയുമായി അന്വേഷണ സംഘം തെളിവെടുത്തു. പി.വെമ്പലൂർ കോളജിന് സമീപമുള്ള പ്രിൻസിപ്പലി​െൻറ ക്വാർേട്ടഴ്സിലും പരിസരത്തുമാണ് തെളിവെടുപ്പിനെത്തിയത്. കോളജ് വിദ്യാർഥി അർജുൻ ഉൾപ്പെടെ മൂന്നുപേരാണ് പ്രിൻസിപ്പലിനെ ആക്രമിക്കാനെത്തിയത്. ആക്രമണം സംബന്ധിച്ച് പ്രതി പൊലീസിനോട് വിവരിച്ചു. മതിലകം എസ്.െഎ മോഹിത്തി​െൻറ നേതൃത്വത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ തെളിവെടുത്തത്. ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് പൈപ്പ് കൂളിമുട്ടം നെടുംപറമ്പ് കിഴക്ക് ഒഴിഞ്ഞ പറമ്പിലെ മോേട്ടാർ ഷെഡിന് സമീപത്ത് നിന്ന് കണ്ടെടുത്തു. പ്രതിയുമായി കയ്പ്പമംഗലത്തെ വീട്ടിലെത്തിയ പൊലീസ് രണ്ട് സി.സി.ടി.വി കാമറകൾ കെണ്ടടുത്തു. റിമാൻഡിലായിരുന്ന പ്രതിയെ ബുധനാഴ്ചയാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. സബ് ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതിയെ പ്രിൻസിപ്പൽ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ കേസിൽ മുഖ്യ പങ്കാളിത്തമുള്ളവർ ഉൾപ്പെടെ ഏതാനും പേരെ പിടികൂടാനുണ്ട്. ഇവർ ഗൾഫിലേക്ക് കടന്നതായി സൂചനകളുണ്ട്. (ഫോേട്ടാ ഇൗമെയിൽ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.