കോമരക്കാവായി ​െകാടുങ്ങല്ലൂർ; കാവുതീണ്ടൽ ഇന്ന്​

കൊടുങ്ങല്ലൂർ: നാനാ ദേശങ്ങളിൽ നിന്ന് ഒഴുകിയെത്തിയ കോമരക്കൂട്ടങ്ങളും ഭക്ത സംഘങ്ങളും നിറഞ്ഞാടാൻ തുടങ്ങിയതോടെ കൊടുങ്ങല്ലൂരിന് രൗദ്രതാളം. ചൊവ്വാഴ്ചയാണ് ചരിത്ര പ്രസിദ്ധമായ അശ്വതി കാവുതീണ്ടൽ. തിങ്കളാഴ്ച സന്ധ്യക്ക് തെളിഞ്ഞ രേവതി വിളക്ക് കാണാൻ ആയിരങ്ങൾ ക്ഷേത്രത്തിൽ ഇരച്ചെത്തി. 'രേവതി ഇരച്ചിൽ'എന്നാണ് ഇൗ ഭക്ത മുന്നേറ്റത്തെ പറയുന്നത്. ചെമ്പട്ടുടുത്ത് അരമണിയും, കാൽചിലമ്പും കിലുക്കി ഉറഞ്ഞ് തുള്ളി ഉടവാളുകൊണ്ട് നെറ്റിയിൽ വെട്ടി നിണമൊഴുക്കുന്ന കോമരങ്ങളും, മുളന്തണ്ടിൽ താളമിട്ട് തന്നാരം പാടുന്ന സംഘങ്ങളും ക്ഷേത്ര സന്നിധിയിൽ പ്രകമ്പനം തീർത്ത് നിൽക്കെയായിരുന്നു രേവതി വിളക്ക് തെളിഞ്ഞത്. ഇേതാടെ ക്ഷേത്രാങ്കണത്തിന് പുറത്ത് നിന്ന് ഭക്തർ പാഞ്ഞ്കയറി. ദാരികാസുരനുമായുള്ള യുദ്ധത്തിൽ ദേവി വിജയിച്ചതി​െൻറ അടയാളമാണ് രേവതി വിളക്ക്എന്നാണ് വിശ്വാസം. കൊടുങ്ങല്ലൂർ ശ്രീ കുരുംബകാവും ചരിത്ര നഗരിയും പരിസരങ്ങളുമെല്ലാം ഭക്തർ ൈകയടക്കി കഴിഞ്ഞു. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരാണ് കൂടുതലായി എത്തുന്നത്. ഇടറോഡുകളിലും േറാഡരികിലുെമാക്കെയായി തമ്പടിക്കുന്ന ഭക്ത സംഘങ്ങൾ പാട്ട് പാടിയും, ദേവീസ്തുതി ചൊല്ലിയും തലങ്ങും വിലങ്ങും നീങ്ങുന്ന കാഴ്ചകളാണ് കൊടുങ്ങല്ലൂരിലെങ്ങും. ഇൗ കാഴ്ച കാവുതീണ്ടൽ കഴിയുംവരെ കാണാം. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കാവുതീണ്ടൽ. വർഷത്തിലൊരിക്കൽ നടക്കുന്ന ഏറെ രഹസ്യമായ തൃച്ചന്ദനചാർത്ത് പൂജക്ക് ശേഷമാണ് കാവുതീണ്ടൽ. പാലക്കവേലൻ എന്ന വിശേഷണമുള്ള ചിറക്കൽ ദേവിദാസനാണ് ആദ്യം കാവുതീണ്ടാനുള്ള അവകാശം. ജില്ല റവന്യു, പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സന്നിഹിതരാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.