തൃശൂർ: കേരളത്തിൽ ഫാഷിസ്റ്റ് ചെറുത്തുനിൽപ് സങ്കീർണമാണെന്ന് പി.എൻ. ഗോപീകൃഷ്ണൻ. ഇവിടത്തെ ഫാഷിസ്റ്റ് പ്രവർത്തനം പരോക്ഷമാണ്. അയൽവാസിയോ സഹോദരനോ താൻ തന്നെയോ ഫാഷിസത്തിലേക്ക് മാറുന്ന കാഴ്ചയാണ് കേരളത്തിൽ- അദ്ദേഹം പറഞ്ഞു. പു.ക.സ സംഘടിപ്പിച്ച 'ഫാഷിസത്തിെൻറ നാൾവഴികൾ'സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മറഞ്ഞു നിൽക്കുന്ന സംഘമാണ് ഫാഷിസ്റ്റ് പ്രവർത്തനം നടത്തുന്നത്. നിശബ്ദമായി ആൾക്കൂട്ടത്തെ ഉപയോഗിച്ച് തങ്ങളുടെ ഇച്ഛ നടപ്പാക്കാൻ ഫാഷിസ്റ്റുകൾക്കാവുന്നു. പല തട്ടിലുള്ളവരുടെ െഎക്യമുന്നണിക്കേ ഫാഷിസത്തെ ചെറുത്തു തോൽപിക്കാനാവൂ -അദ്ദേഹം പറഞ്ഞു. അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. പു.ക.സ ജില്ല പ്രസിഡൻറ് സി. രാവുണ്ണി അധ്യക്ഷത വഹിച്ചു. കെ.ആർ. കിഷോറിെൻറ 'ഗൗരിലേങ്കഷ്: ജീവിതം, പോരാട്ടം, രക്തസാക്ഷിത്വം'പുസ്തകം വൈശാഖൻ സുധാകരൻ രാമന്തളിക്ക് നൽകി പ്രകാശനം ചെയ്തു. സി.ആർ. ദാസ്, പി.കെ. ശിവദാസ്, വാസുദേവൻ പനമ്പിള്ളി, യു.കെ. സുരേഷ്കുമാർ, വി. മുരളി, ടി.ആർ. സുരേഷ്, വി.ഡി. പ്രേംപ്രസാദ്, ധനഞ്ജയൻ മച്ചിങ്ങൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.