സ്കൗട്ട് ആൻഡ് ഗൈഡ്സിൽ ലക്ഷങ്ങളുടെ ക്രമക്കേട്

തൃശൂർ: സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന അസോസിയേഷന് നഷ്ടമുണ്ടാക്കി ലക്ഷങ്ങളുടെ ക്രമക്കേടെന്ന് ആക്ഷേപം. കെ.എസ്.ടി.എ നേതാവ് സെക്രട്ടറിയായുള്ള അസോസിയേഷനെതിരെയാണ് ആരോപണം. സർക്കാർ അനുവദിച്ച പണം ഉണ്ടെന്നിരിക്കെ, വിദ്യാർഥികളിൽ നിന്നുൾപ്പെടെ പിരിച്ചിട്ടും കണക്ക് അവതരിപ്പിച്ചിട്ടില്ലെന്നാണ് ആക്ഷേപം. 2017 ജനുവരിയിൽ നടന്ന ദേശീയ ജംബോരിക്ക് മുൻകൂറായി സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് 20 ലക്ഷം കൈപ്പറ്റിയിരുന്നു. പുറമെ, വിദ്യാർഥികളിൽ നിന്ന് 1,000 രൂപ വീതം പിരിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും ഇതി​െൻറ കണക്ക് നൽകിയിട്ടില്ല. ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് ദേശീയ ജംബോരിക്ക് ആകെ 8.54 ലക്ഷമാണ് െചലവിട്ടതെന്നാണ് പറയുന്നത്. സ്റ്റാഫും ഒഫിഷ്യലുമുൾപ്പെടെ 923 പേരാണ് പങ്കെടുത്തത്. ഒരാൾക്ക് 746 രൂപ െചലവ് വന്നു. ഇതിനാകട്ടെ വിദ്യാർഥികളിൽ നിന്ന് ആയിരം രൂപ വീതം പിരിച്ചിട്ടുമുണ്ട്. ദേശീയ ജാംബോരിക്ക് ടീ ഷർട്ടും സ്കാർഫുമുൾപ്പെടെ വാങ്ങിയതിന് വൻ തുക എഴുതി, കൃത്രിമ ബില്ലുണ്ടാക്കി, നിലവാരം കുറഞ്ഞ ഭക്ഷണം നൽകി, സംസ്ഥാന നിർവാഹക സമിതിയുടെ അംഗീകാരമില്ലാതെ വിവിധ പരിപാടികൾ സംഘടിപ്പിച്ച് ലക്ഷങ്ങളുടെ ക്രമേക്കട് നടത്തി എന്നീ ആരോപണങ്ങളാണുള്ളത്. അംഗീകൃത സ്കൗട്ട് ഗൈഡ് ഷോപ്പിന് സമാന്തരമായി സ്കൗട്ട് ഷോപ്പ് നടത്തി അസോസിയേഷന് കനത്ത നഷ്ടമുണ്ടാക്കുന്നുവെന്നാണ് കെ.എസ്.ടി.എ സംസ്ഥാന നേതാവിനെതിരായ ആരോപണം. ഇദ്ദേഹം ഡൽഹിയിൽ ബി.ജെ.പിയും കേരളത്തിൽ എൽ.ഡി.എഫുമാണെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന പരിപാടികൾ ആലുവ കേന്ദ്രീകരിച്ചാണ് ഇപ്പോൾ നടക്കുന്നത്. സംസ്ഥാന സെക്രട്ടറിയുടെ ബിനാമിയായ ആലുവക്കാരനെ ചുമതലക്കാരനാക്കിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ജോ.സെക്രട്ടറിയും സംസ്ഥാന കമീഷണർമാരും ഓർഗനൈസിങ്, ട്രെയിനിങ് കമീഷണർമാരുമെല്ലാം നോക്കുകുത്തികളാണ്. കുട്ടികളുടെ പ്രവർത്തന പരിപാടികളും അധ്യാപക പരിശീലനവുമൊന്നും നടക്കുന്നില്ലത്രെ. എന്നാൽ പരിപാടികളുടെ പേരിൽ ലക്ഷങ്ങൾ ചെലവിടുന്നതായാണ് കണക്ക്. സംസ്ഥാന സ്കൗട്ട് ഗൈഡ്സ് പ്രസ്ഥാനത്തി​െൻറ വളർച്ചക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കാൻ നിയമിതനായ സംസ്ഥാന സെക്രട്ടറി, സർക്കാർ അംഗീകാരമില്ലാത്ത യൂനിഫോം ധരിക്കാത്ത സമാന്തര സംഘടനയുടെ സ്കൗട്ട് ഗൈഡ് ഫെലോഷിപ്പിന് പിറകെ നടക്കുകയാണ്. രാഷ്ട്രപതിയുടെ സ്കൗട്ട് പരീക്ഷഫലം പ്രസിദ്ധീകരിക്കാതിരുന്നതിൽ അസോസിയേഷനെതിരെ ആക്ഷേപമുയരുന്നതിനിടെയാണ് സാമ്പത്തിക ക്രമക്കേട് ആരോപണം ശക്തമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.