എൻജിനീയറിങ് കോളജിന് അധ്യാപകരെ േവണം

തൃശൂർ: കൗൺസിൽ ഓഫ് ആർക്കിടെക്ചർ മാനദണ്ഡമനുസരിച്ച് 24 അധ്യാപകർ വേണ്ട തൃശൂർ ഗവ.എൻജിനീയറിങ് കോളജിൽ ഉള്ളത് 12 പേർ മാത്രം. ആർക്കിടെക്ചർ വിഭാഗത്തിലെ അധ്യാപകരുടെ കുറവ് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കുന്നതാണെന്ന് വിദ്യാർഥികൾ പറയുന്നു. ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് കോളജിലെ നാൽപതംഗ സംഘം വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന് നിവേദനം നൽകി. തൃശൂർ എൻജിനീയറിങ് കോളജിനോട് അനീതിയാണ് കാട്ടുന്നതെന്നും അടിയന്തരമായി പരിഹാരം കാണണമെന്നും നിവേദനത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.