പാമ്പാടി: പാമ്പാടി നെഹ്‌റു കോളജും കരിയർ ലൈഫ് സൊല്യൂഷൻസും സംയുക്തമായി നടത്തിയ യുടെ ഉദ്ഘാടനം നെഹ്‌റു കോളജ് പ്രിൻസിപ്പൽ ഡോ. അംബികാദേവി നിർവഹിച്ചു. വിവിധ ജില്ലകളിൽനിന്നായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു. പ്ലേസ്മെൻറ് ഡയറക്ടർ കെ. വിജയകുമാർ, പി. ശിവപ്രസാദ്, സി.ഇ.ഒ ഉണ്ണികൃഷ്‌ണൻ, സി. ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ഐ.എം.എ ട്രോമാ ആൻഡ് എമർജൻസി കെയർ നെറ്റ് വർക്ക് (െഎ.എൻ.ടി.ഇ.സി) ജില്ല ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സന്തോഷ് ബാബു. എം.ആർ നാഷനൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിനിലെ സീനിയർ മെഡിക്കൽ കൺസൾട്ടൻറാണ്. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് സേവന- ഉൽപാദന മേഖലക്ക് ഊന്നൽ പഴയന്നൂർ: സേവന- ഉൽപാദന മേഖലക്ക് പ്രാധാന്യം നൽകി പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡൻറ് എം. പത്മകുമാർ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി. തങ്കമ്മ അധ്യക്ഷത വഹിച്ചു. വിശപ്പുരഹിത ബ്ലോക്കാക്കി പഴയന്നൂരിനെ മാറ്റുക എന്നതിനാണ് മുൻഗണന. ഒരു കോടി രൂപ ഇതിനായി മാറ്റിവെക്കും. സേവന മേഖലയിൽ ഏറ്റവും മുൻഗണന നൽകിയിട്ടുള്ളത് ലൈഫ്മിഷൻ പദ്ധതിക്കാണ്. 1034 വീടുകൾ ഈ വർഷം നൽകും ഇതിനായി 90 ലക്ഷം രൂപ വകയിരുത്തും. ചേലക്കര സി.എച്ച്.സി സ്ഥലമേറ്റെടുത്ത് താലൂക്ക് ആശുപത്രിയായി ഉയർത്തും. തിരുവില്വാമല സി.എച്ച്.സിയിൽ എക്സ്റേ ലാബ് തുടങ്ങും. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം 25 കോടി രൂപയുടെ റോഡ് വികസന പദ്ധതികൾ നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിക്കായി 25 കോടി വകയിരുത്തും. കാർഷിക മൂല്യവർധിത ഉൽപന്നങ്ങൾ തയ്യാറാക്കും. ചക്ക സംസ്കരണ കേന്ദ്രത്തെ മാതൃകയാക്കും ബ്ലോക്കിനെ വെജിറ്റബിൾ സോണും ഡയറി സോണുമാക്കി മാറ്റും ഇതിനായി രണ്ട് കോടി രൂപയും ബജറ്റിൽ മാറ്റിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.