തൃശൂർ: കോർപറേഷൻ ലൈഫ് മിഷൻ പദ്ധതി അവതാളത്തിൽ. പദ്ധതിയിൽ കർമസമിതി രൂപവത്കരണം നടന്നിട്ടില്ലെന്ന് തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിൽ കൗൺസിലംഗങ്ങളുടെ വിമർശനമുയർന്നു. 983 വീടുകളാണ് അർഹരായ ഉപഭോക്താക്കളായി കണ്ടെത്തിയിട്ടുള്ളത്. ഇത് ഡിവിഷൻ തലത്തിൽ തിരിച്ചു നൽകാത്തത് ഉപഭോക്താക്കളെ അറിയാൻ പ്രയാസമാണ്. വിവിധ ഘട്ടങ്ങളിൽ വിവിധ പദ്ധതികളുടെ ഭാഗമായി നിർമാണം തുടങ്ങി പാതിവഴിയിൽ നിലച്ച വീടുകളെയും ലൈഫ് പദ്ധതികളുടെ ഭാഗമാക്കി മാറ്റിയിരുന്നു. ഇതനുസരിച്ച് 30 വീടുകൾ പണി പൂർത്തിയാക്കിയിട്ടുണ്ടെന്നും 22 വീടുകളുടെ നിർമാണത്തിനുള്ള ആദ്യ ഗഡു തുക അനുവദിച്ചിട്ടുണ്ടെന്നും ലൈഫ് പദ്ധതി കോഒാഡിനേറ്റർ കൗൺസിലിനെ അറിയിച്ചു. നാല് ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിക്കുന്നത്. അർഹരെ പൂർണമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കുടുംബശ്രീ അംഗങ്ങൾക്ക് ചുമതല നൽകി അർഹരെ കണ്ടെത്തുന്നത് പരിശോധിക്കണമെന്നും അംഗങ്ങളുടെ നിർദേശമുയർന്നു. മാർച്ച് 30നകം പദ്ധതി പൂർത്തിയാക്കണമെന്നാണ് നിർദേശം. ചുരുങ്ങിയ സമയത്തിൽ ഇത് സാധ്യമാവില്ല. സമയം ദീർഘിപ്പിച്ച് നൽകണമെന്നാവശ്യപ്പെട്ട് സർക്കാറിന് കത്തയക്കുമെന്ന് മേയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.