പാളിച്ചകൾ പരിഹരിച്ചാൽ ആരോഗ്യനയം സ്വാഗതാർഹം - ശാസ്ത്ര സാഹിത്യ പരിഷത്ത് തൃശൂർ: സംസ്ഥാന സർക്കാർ കൊണ്ടുവന്ന ആരോഗ്യനയരേഖയുടെ കരട് പൊതുവേ സ്വാഗതാർഹമാണെങ്കിലും അതിൽ നിരവധി പാളിച്ചകൾ ഉണ്ടെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ആരോഗ്യം ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശമാണ് എന്ന അവകാശാധിഷ്ഠിതമായ സമീപനം അതിൽ കാണുന്നില്ലെന്നും ജനപക്ഷ സ്വഭാവവും ദരിദ്ര പക്ഷപാതിത്വവുമുള്ള ആരോഗ്യനയമായിരിക്കണം കേരളത്തിന് ഉണ്ടാവേണ്ടിയിരുന്നതെന്ന് വാർത്തക്കുറിപ്പിൽ പരിഷത്ത് ഒാർമിപ്പിച്ചു. ആരോഗ്യ ധനവിനിയോഗത്തെക്കുറിച്ച് ഒന്നും പരാമര്‍ശിക്കാത്തത് നയരേഖയുടെ പ്രധാന ന്യൂനതയായി പരിഷത്ത് ചൂണ്ടിക്കാട്ടി. പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങളെ ശക്തിപ്പെടുത്താന്‍ നിര്‍ദേശമുണ്ടെങ്കിലും എങ്ങനെ നടപ്പാക്കുമെന്നതില്‍ വ്യക്തതയില്ല. ജനങ്ങളുടെ ആരോഗ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതിനെ പ്രതിരോധിക്കാന്‍ ഒന്നും തന്നെ രേഖയിലില്ല. അത്തരം പ്രശ്‌നങ്ങള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സവിശേഷാധികാരങ്ങളോട് കൂടിയ ഓംബുഡ്‌സ്മാന്‍ സംവിധാനം വേണം. ഇ-ഹെല്‍ത്ത് പദ്ധതിയെക്കുറിച്ച് നയരേഖയിലുള്ള പരാമർശങ്ങൾ സുതാര്യമാവേണ്ടതുണ്ട്. ആശങ്കകളും പരിഹരിക്കണം. രോഗികളുടെ വ്യക്തിപരമായ സ്വകാര്യവിവരങ്ങള്‍ പൊതു ഡാറ്റ ബേസില്‍ സൂക്ഷിക്കുമ്പോഴുണ്ടാകുന്ന വിവര സുരക്ഷാ പ്രശ്‌നങ്ങളും നൈതിക ആശങ്കകളും ഗൗരവമായി കാണണം. ഡാറ്റ മാനേജ് ചെയ്യുന്നത് സ്വകാര്യകമ്പനികളാണെങ്കില്‍ ആശങ്ക പതിന്മടങ്ങുവര്‍ധിക്കുമെന്ന് പരിഷത്ത് ചൂണ്ടിക്കാട്ടി. നയരേഖ പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യമേഖലയില്‍ ആശുപത്രിയുടെ പെര്‍ഫോമന്‍സ് ഇന്‍സെൻറീവ് ആരോഗ്യമേഖലയില്‍ അനഭിലഷണീയമായ പ്രവണതകള്‍ക്ക് വഴി തുറക്കുമെന്ന് പരിഷത്ത് മുന്നറിയിപ്പ് നൽകി. എന്നാൽ, ആരോഗ്യ സേവനവകുപ്പിെൻറ ഘടനാപരിഷ്‌കരണവും റഫറല്‍ സമ്പ്രദായത്തിെൻറ ശാക്തീകരണവും സ്‌കൂളില്‍ ചേരുന്നതിന് പ്രതിരോധകുത്തിവെപ്പ് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരുമെന്ന നിര്‍ദേശവും നയരേഖയിലെ സ്വാഗതാർഹവും ശ്രദ്ധേയവുമായ സമീപനങ്ങളാണെന്ന് പരിഷത്ത് വ്യക്തമാക്കി. ഇത്തരം പ്രശ്‌നങ്ങളും ആശങ്കകളും കൂടുതല്‍ ചര്‍ച്ചക്ക് വിധേയമാക്കി മാത്രമെ ആരോഗ്യ നയം നടപ്പാക്കാവൂ എന്ന് പരിഷത്ത് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളികളുടെ സ്പീഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നാളെ തൃശൂർ: തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, മതിയായ തുക പദ്ധതിക്ക് ബജറ്റില്‍ നീക്കിവെക്കുക, കൂലി യഥാസമയം നല്‍കുക, കൂലി കാലതാമസം വന്നാല്‍ നഷ്ടപരിഹാരം നല്‍കുക, വിലക്കയറ്റത്തിെൻറ പശ്ചാ ത്തലത്തില്‍ കൂലി 500 രൂപയാക്കുക, എല്ലാ കാര്‍ഷിക വൃത്തികളും ക്ഷീര കര്‍ഷകര്‍, പരമ്പരാഗത തൊഴിലുകള്‍ എന്നിവയെ കൂടി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ജോലി സമയം രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലു വരെയാക്കുക. ഇൗ ആവശ്യങ്ങളുമായി ബുധനാഴ്ച തൊഴിലുറപ്പ് തൊഴിലാളികള്‍ തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നുണ്ട്. തൃശൂര്‍ ജില്ലകേന്ദ്രത്തില്‍ എൻ.ആർ.ഇ.ജി വര്‍ക്കേഴ്സ് യൂനിയെൻറ നേതൃത്വത്തില്‍ തെക്കേ ഗോപുര നടയില്‍ കേന്ദ്രീകരിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ സ്പീഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തും. ദലിത് ശോഷന്‍ മുക്തി മഞ്ച് അഖിലേന്ത്യാ അധ്യക്ഷന്‍ കെ. രാധാകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.