ആദിവാസി ക്ഷേമ ഫണ്ട് വിനിയോഗം: ധവളപത്രം ഇറക്കണം -വി.എം. സുധീരന്‍ തൃശൂര്‍: ആദിവാസി മേഖലകളില്‍ സർക്കാറുകൾ നടത്തിയ പദ്ധതികളെ കുറിച്ചും ധനവിനിയോഗത്തെക്കുറിച്ചും അവര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചും ധവളപത്രം ഇറക്കണമെന്ന് കെ.പി.സി.സി മുന്‍ പ്രസിഡൻറ് വി.എം.സുധീരന്‍. ദലിത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ നടത്തിയ 'മാനിഷാദ' ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസി ഊരുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മനുഷ്യാവകാശ കമീഷനും സമഗ്രപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി ജീവിതം വഴിമുട്ടി നില്‍ക്കുകയാണ്. അവരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ രാഷ്ര്ടീയ വ്യത്യാസമില്ല. രാഷ്ര്ടീയ, ഉദ്യോഗസ്ഥ, പൊലീസ് മാഫിയയാണ് ചൂഷകർ. ഇത് എല്ലാക്കാലത്തും നടക്കുന്നു. അവരുടെ ഭൂമി ക്വാറിമാഫിയ തട്ടിയെടുക്കുന്നു. അതിരപ്പിള്ളിയില്‍ തന്നെ നിർമാണം നടത്തുന്നതിലാണ് കെ.എസ്.ഇ.ബിക്ക് താല്‍പര്യം. നിയമവാഴ്ചയുടെ അഭാവമാണ് ആദിവാസി മേഖലകളില്‍. അട്ടപ്പാടിയില്‍ ഒരുകൂട്ടം ആളുകള്‍ മർദിച്ചുകൊന്ന മധുവിെന പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവന്നപ്പോള്‍ അന്ന് തൃശൂരിലുണ്ടായിട്ടും മുഖ്യമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കാന്‍ പോകാത്തത് ഗുരുതര വീഴ്ചയാെണന്ന് സുധീരൻ ആരോപിച്ചു. ദലിത് കോണ്‍ഗ്രസ് ജില്ല പ്രസിഡൻറ് എന്‍.കെ.സുധീര്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.