കൊടുങ്ങല്ലൂർ: പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദിനെ അക്രമിച്ച കേസിൽ പിടിയിലാകാനുള്ള പ്രധാന പ്രതികൾ കോളജിലെ ബിരുദ വിദ്യാർഥികൾ തെന്നയെന്ന് അന്വേഷണ സംഘം. രണ്ട് ബിരുദ വിദ്യാർഥികൾ ഉൾപ്പെടെ നാല് പേരാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരെ പിടികൂടിയാലെ ഗൂഢാലോചനയിലും മറ്റും പങ്കെടുത്തവരെക്കുറിച്ച് വിവരം ലഭിക്കൂവെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായ അർജുനും, പിടിയിലാകാനുള്ള രണ്ട് പേരും കോളജിലെ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥികളും ഒരേ സമയം കോളജിൽ അഡ്മിഷൻ നേടിയവരുമാണ്. എ.െഎ.എസ്.എഫ് പ്രവർത്തകരായ ഇവർ ജനപ്രതിനിധികളുടെ ഇടപെടലിലൂടെയാണ് കോളജിൽ എത്തിയത്. പിടിയിലാകാനുള്ള നാലാമൻ ഇവരുടെ സുഹൃത്താണ്. എല്ലാവരും കയ്പമംഗലത്തും പരിസര പ്രദേശങ്ങളിലും ഉള്ളവരാണ്. നവംമ്പർ രണ്ടിന് പ്രിൻസിപ്പലിനെ ആക്രമിക്കാൻ മൂന്ന് പേരാണ് എത്തിയതെന്നാണ് വിവരം. ആകാരം കുടുതലുള്ള വിദ്യാർഥികളിൽ ഒരാളെ എളുപ്പം തിരിച്ചറിയാൻ സാധ്യതയുള്ളതിനാൽ ഇയാൾ രംഗത്തുണ്ടായില്ല. അതേസമയം അന്വേഷണത്തിെൻറ ആദ്യ വേളയിൽ ഇപ്പോൾ പ്രതി പട്ടികയിലുള്ളവരിൽ ചിലരെ കുറിച്ചുള്ള സംശയവും പ്രചരിച്ചിരുന്നു. കേസിൽ അറസ്റ്റിലായവരെ നിർത്തി തിരിച്ചറിയൽ പരേഡ് നടക്കും. ഇതോടോപ്പം പ്രതികളെ കുടുതൽ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലും വാങ്ങിയേക്കും. അതേസമയം അർജുനൊപ്പം സി.സി ടി.വി കാമറ കവർച്ച കേസിൽ പ്രതിയായ കയ്പമംഗലം സ്വദേശി ഉമേഷ് പ്രിൻസിപ്പൽ അക്രമണ കേസിലെ മറ്റ് പ്രതികളുമായി അടുപ്പം ഉള്ളയാളല്ലെന്ന് അന്വേഷണം സംഘം പറഞ്ഞു. ഒാേട്ടാറിക്ഷ ഒാടിച്ച് കുടുംബം പുലർത്തുന്ന ഇയാൾ കൂട്ടുകാരനായ അർജുൻ വിളിച്ചപ്പോൾ യാദൃച്ഛികമായി കുടെ കുടുകയാണുണ്ടായത്. മൂന്ന് സേഹാദരിയും അമ്മയും മാത്രമുള്ള കുടുംബത്തിലെ ഏക അത്താണിയാണ് ഇൗ യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.