അന്തിക്കാട്: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ശ്രീവത്സൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി. ബാബു അധ്യക്ഷത വഹിച്ചു. നീന്തൽ പരിശീലനത്തിന് എല്ലാവിധ സുരക്ഷ ഉപകരണങ്ങളും പഞ്ചായത്ത് നൽകിയിട്ടുണ്ട്. നീന്തൽ സമയത്തിെൻറ ഇടവേളകളിൽ കുട്ടികൾക്കുള്ള പോഷകാഹാരങ്ങളും നൽകി. പഞ്ചായത്തംഗം സുമ സന്തോഷ്, രാഷ്ട്രീയ പ്രതിനിധികളായ ഇ. രമേശൻ, ഗോകുൽ കരിപ്പിള്ളി എന്നിവർ സംസാരിച്ചു. എൽ.പി, യു.പി ക്ലാസ്മുറികൾ ൈഹടെക്കാക്കും -മന്ത്രി അന്തിക്കാട്: എൽ.പി, യു.പി വിഭാഗത്തിലെ ക്ലാസ് മുറികൾ അടുത്ത അധ്യയന വർഷം മുതൽ ഹൈടെക്കാക്കി മാറ്റുമെന്നും ഇതിന് രൂപരേഖ തയാറാക്കിയതായും മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ആലപ്പാട് ഗവ. എൽ.പി. സ്കൂളിെൻറ ശതാബ്ദി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂളിന് ശതാബ്ദി സ്മാരക മന്ദിരം സൗജന്യമായി നിർമിച്ച് നൽകിയ പൂർവ വിദ്യാർഥി കരുമാരശ്ശേരി ശശിയെ മന്ത്രിമാർ ചേർന്ന് ആദരിച്ചു. ഗീത ഗോപി എം.എൽ.എ അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.സി. ശ്രീദേവി ചാഴൂർ പഞ്ചായത്ത് പ്രസിഡൻറ് സുജാത അരവിന്ദാക്ഷൻ, ജില്ല പഞ്ചായത്തംഗം ഷീല വിജയകുമാർ ചാഴൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ആർ. ബിജു, ഷജിത സുനിൽ, പി.വി. സിജുലാൽ, ജ്യോതി കനകരാജ് കെ. പരമേശ്വരൻ വി.വി. സുരേഷ്, വിദ്യാഭാസ ഉപഡയറക്ടർ കെ. സുമതി, ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.ഇ. ഷീബ, എസ്.എസ്.എ ജില്ല പ്രോജക്ട് ഓഫിസർ ബിന്ദു പരമേശ്വരൻ, ചാഴൂർ പഞ്ചായത്ത് സെക്രട്ടറി എം.എഫ്. ജോസ്, ബി.പി.ഒ വി.വി. സാജൻ, പി.ടി.എ പ്രസിഡൻറ് വി.എസ്. സുദീപ് കുമാർ, വൈസ് പ്രസിഡൻറ് കെ.എസ്. പ്രദീഷ്, എം.പി.ടി.എ പ്രസിഡൻറ് ഷിംന കിഷോർ, പ്രധാനാധ്യാപിക എ. അംബിക, സ്റ്റാഫ് സെക്രട്ടറി ടി.എ. വാസന്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.