പോളിയോ: 80 ശതമാനം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി

തൃശൂർ: ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 80.19ശതമാനം (178861) കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകി. അംഗൻവാടികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ--സ്വകാര്യ ആശുപത്രികൾ, റയിൽവേ സ്റ്റേഷൻ, ബസ്സ്റ്റാൻഡ് എന്നിവ ഉൾെപ്പടെ 1835 ബൂത്തുകൾ ഇതിനായി ഒരുക്കിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഇതിൽ ഉൾപ്പെടും. മരുന്ന് നൽകാത്ത കുട്ടികൾക്ക് ആരോഗ്യ പ്രവർത്തകർ രണ്ട് ദിവസംകൂടി വീടുകളിലെത്തി നൽകുമെന്ന് അധികൃതർ അറിയിച്ചു. പൾസ് പോളിയോ യജ്ഞത്തി​െൻറ ജില്ലതല ഉദ്ഘാടനം പ്രഫ. കെ.യു. അരുണൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർ പേഴ്സൻ നിമിയ ഷിജു അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സുഹിത വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ബഷീർ, കൗൺസിലർ സംഗീത ഫ്രാൻസിസ്, നഗരസഭ അംഗങ്ങളായ രാജേശ്വരി ശിവരാമൻ, വി.സി. വർഗീസ്, വത്സല ശശി, എം.ആർ ഷാജു, മീനാക്ഷി ജോഷി, ജില്ല ആർ.സി.എച്ച് ഓഫിസർ ഡോ. കെ. ഉണ്ണികൃഷ്ണൻ, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ.എ. മിനിമോൾ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ സി.എം ശ്രീജ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.