തൃശൂർ: സി.പി.എം ജില്ല കമ്മിറ്റി യോഗം ഞായറാഴ്ച നടക്കും. രാവിലെ 11ന് ജില്ല കമ്മിറ്റി ഓഫിസിലാണ് യോഗം. ജില്ല സെക്രട്ടേറിയറ്റ് രൂപവത്കരണമാണ് പ്രധാന അജണ്ടയെങ്കിലും സംസ്ഥാന സമ്മേളനത്തിന് ജില്ല വേദിയായതിന് ശേഷമുള്ള ജില്ല കമ്മിറ്റിയായതിനാൽ സമ്മേളന സംഘാടനവും വിലയിരുത്തും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പെങ്കടുക്കും. സമ്മേളനം മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിെഞ്ഞന്നാണ് വിലയിരുത്തലെന്ന് അറിയുന്നു. സെക്രട്ടേറിയറ്റിൽ നിലവിലെ അംഗങ്ങൾ തുടരാനാണ് സാധ്യത. ബി.ഡി. ദേവസി എം.എൽ.എ, ചേർപ്പ് ഏരിയ സെക്രട്ടറി കൂടിയായ പി.ആർ. വർഗീസ് എന്നിവരെ ഉൾപ്പെടുത്തുന്നത് പരിഗണനയിലുണ്ട്. എന്നാൽ നിലവിെല അംഗങ്ങളിൽ ആരെയും ഒഴിവാക്കുന്നില്ലെങ്കിൽ ഇവരെ ഉൾപ്പെടുത്താൻ അംഗസംഖ്യ ഉയർത്തേണ്ടി വരും. അംഗത്വം നൽകുകയും പുതുക്കുകയും ചെയ്യേണ്ട സമയമായതിനാൽ കൊഴിഞ്ഞു പോക്ക് തടഞ്ഞ് കൂടുതൽ പേരെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങളും ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.