വനിത ദിനാഘോഷവും പുരസ്കാര വിതരണവും

തൃശൂർ: അന്താരാഷ്്ട്ര വനിതദിനാഘോഷത്തി​െൻറ ഭാഗമായി വിവിധ മേഖലകളിലെ പ്രഗല്ഭരായ അഞ്ച് വനിതകൾക്ക് പഞ്ചരത്ന പുരസ്കാരം നൽകി ആദരിക്കുമെന്ന് ജെ.സി.ഐ തൃശൂർ പൂരം സിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വടക്കേഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ് കോളജ് പ്രിൻസിപ്പൽ ഡോ.കെ.എസ്. വിജയലക്ഷ്മിയമ്മ (മാനവത രത്ന), ചാലക്കുടി സേക്രഡ് ഹാർട്ട് കോളജ് മലയാളം റീഡർ ഡോ.റോസി തമ്പി (സാഹിത്യരത്ന), ഡി.സി എക്സ്പോർട്സ് ഡയറക്ടർ കീർത്തി ഡെന്നി (കർമരത്ന), ആത്മ പ്രോജക്ട് ഡയറക്ടറായിരുന്ന മേഴ്സി തോമസ് (കിസാൻ രത്ന), ബാസ്കറ്റ് ബോൾ താരം വിമ്മി വർക്കി (ഖേൽരത്ന) എന്നിവർക്കാണ് പുരസ്കാരം. 10,001 രൂപയും പ്രശസ്തി പത്രവും പൊന്നാടയും ഓരോരുത്തർക്കും നൽകും. വ്യാഴാഴ്ച വൈകീട്ട് 7.30 ന് ഹോട്ടൽ പേൾ റിജൻസിയിൽ സബ് കലക്ടർ ഡോ. രേണുരാജ് പുരസ്കാര വിതരണം നടത്തും. സോൺ പ്രസിഡൻറ് രകേഷ് ശർമ പങ്കെടുക്കും. പ്രസിഡൻറ് സിബി മാത്യൂസ്, വനിത വിഭാഗം പ്രസിഡൻറ് ഷീബ സനോജ്, ഇഗ്നി സെബാസ്്റ്റ്യൻ, സിനു സോജൻ, രിഞ്ചിൻ സിബി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.