മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ ജനതാദൾ യു.ഡി.എഫ് വിഭാഗം ധർണ നടത്തി. ഡോക്ടർമാരുടെ ഒഴിവുകൾ നികത്തുക, ഉപകരണങ്ങൾ നന്നാക്കുക, പേ വാർഡുകൾ തുറക്കുക, തെരുവ് വിളക്കുകൾ തെളിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജില്ല പ്രസിഡൻറ് പി.എൻ. ഷാജി ഉദ്ഘാടനം ചെയ്തു. മനോജ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. രാജൻ അമരവളപ്പിൽ, ഉണ്ണി വിയ്യൂർ, ആർ.ബി. അൻവർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.