തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ബാലവകാശ കമീഷെൻറ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച കേസിൽ റിമാൻഡിലുള്ള നാലാംപ്രതി വൈശാഖിനെ ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കസ്റ്റഡിയിൽ വാങ്ങും. ഒളിവിലായിരുന്ന ഇയാൾ തിങ്കളാഴ്ചയാണ് കോടതിയിൽ കീഴടങ്ങിയത്. ഇതിനിടെ റിമാൻഡിലുള്ള മുഖ്യപ്രതി തിരുവനന്തപുരം സ്വദേശി സതികുമാർ, നൃത്താധ്യാപകരായ ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കണ്ണത്തറ സൂരജ്, മാനന്തവാടി കുഴിനിലം വെങ്ങാച്ചുവീട്ടില്‍ ജോ ജോബിന്‍ ജോര്‍ജ് എന്നിവരുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച ഹൈകോടതി പരിഗണിക്കും. രണ്ട് തവണയായി ഇവരുടെ ജാമ്യാപേക്ഷ ജില്ല കോടതി തള്ളിയ സാഹചര്യത്തിലാണ് ഹൈകോടതിയെ സമീപിക്കുന്നത്. ബുധനാഴ്ച ഇവരുടെ റിമാൻഡ് കാലാവധി കഴിെഞ്ഞങ്കിലും കോടതിയിൽ ഹാജരാക്കിയിരുന്നില്ല. മജിസ്ട്രേറ്റ് അവധിയായതിനാലാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.